തിരുവനന്തപുരം: കേരള നോളെജ് ഇക്കോണമി മിഷന്റെ വൈജ്ഞാനിക തൊഴില്‍ പദ്ധതികളെക്കുറിച്ചും നൈപുണ്യപരിശീലന പരിപാടികളെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതിനായി മുനിസിപ്പല്‍ അധ്യക്ഷന്മാരുടെ യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലെ ബാങ്കറ്റ് ഹാളില്‍ നടക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ചേംബര്‍ ചെയര്മാന് എം കൃഷ്ണദാസ് അധ്യക്ഷനാകുന്ന യോഗത്തില്‍ നോളെജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ആമുഖപ്രഭാഷണം നടത്തും.
നോളെജ് ഇക്കോണമി മിഷന് പദ്ധതികളുടെ 2025 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പ്രോജക്ട് അവതരണം, പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പ്, നൈപുണ്യവികസന പരിശീലനം തദ്ദേശഭരണ സ്ഥാപനങ്ങളില്‍, ഗ്രൂപ്പ് ചര്‍ച്ച എന്നിവ യോഗത്തിന്റെ ഭാഗമായി നടക്കും.
18 നും 59 നും ഇടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് വിജ്ഞാന തൊഴില്‍ രംഗത്ത് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നോളെജ് ഇക്കോണമി മിഷന് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മിഷന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകരാണ് പദ്ധതികളുടെ ഗുണഭോക്താക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: