തൊടുപുഴ: എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച തികയും മുന്‍പേയുള്ള മലയാളി പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍. തങ്കമണി ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജുവിന്റേയും സീമയുടേയും മകള്‍ ശ്രീലക്ഷ്മി (24) ആണ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു എന്നാണ് ഗുഡ്ഗാവ് പൊലീസ്, തങ്കമണി സ്റ്റേഷനില്‍ അറിയിച്ചത്. ഞായറാഴ്ച രാത്രിയിലും ശ്രീലക്ഷ്മി വീട്ടുകാരുമായി വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ഒരു അസ്വാഭാവികതയും തോന്നിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.ആറ് മാസത്തെ പരിശീലനത്തിന് ശേഷം ജൂണ്‍ ആറിനാണ് ശ്രീലക്ഷ്മി എയര്‍ ഇന്ത്യയില്‍ ജോലിക്ക് ചേര്‍ന്നത്. മേയ് രണ്ടാം വാരം വീട്ടിലെത്തിയിരുന്നു. ജൂണ്‍ രണ്ടിനാണ് മടങ്ങിയത്.
ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നു വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്‌കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍ നടക്കും. സഹോദരി: ശ്രീദേവിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: