ഇടുക്കി: മൂന്നാറിലെ ഭൂമി വിഷയത്തില്‍ അടിയന്തരമായി സ്പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം സ്പെഷ്യല്‍ ഓഫീസര്‍.
പൊലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നല്‍കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. വ്യാജ പട്ടയങ്ങള്‍ നല്കിയതും റവന്യൂ രേഖകളിലടക്കം കൃത്രിമം നടത്തിയതും സ്പെഷ്യല്‍ ഓഫീസര്‍ പരിശോധിക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
പുതിയ പട്ടയം നല്‍കുന്നതിന് മേല്‍ നോട്ടം വഹിക്കേണ്ടതും സ്പെഷ്യല്‍ ഓഫീസര്‍ ആയിരിക്കണം. ഇടുക്കി ജില്ലാ കളക്ടറെ മാറ്റാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പിന്നീട് പരിഗണിക്കാമെന്നും ആദ്യം സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
മൂന്നാര്‍ കേസുകള്‍ അടുത്ത ചൊവ്വാഴ്ച ഡിവിഷന് ബെഞ്ച് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: