Kerala

മലപ്പുറം വള്ളിക്കുന്ന് പ്രദേശത്ത് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ആയി

Published by

മലപ്പുറം: വള്ളിക്കുന്ന് പ്രദേശത്ത് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 278 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് നോഡല്‍ ഓഫീസറെ നിയോഗിച്ചു.

മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. വള്ളിക്കുന്ന്, മൂന്നിയൂര്‍, തേഞ്ഞിപ്പലം പഞ്ചായത്തുകളിലെ ജനങ്ങളില്‍ കണ്ടിരുന്ന മഞ്ഞപ്പിത്തം കഴിഞ്ഞ ദിവസം തൊട്ടടുത്ത ചേലേമ്പ്ര പഞ്ചായത്തിലേക്ക് കൂടി പടര്‍ന്നിട്ടുണ്ട്.

വള്ളിക്കുന്ന് 168, മുന്നിയൂര്‍ 80, തേഞ്ഞിപ്പലം11, ചേലേമ്പ്ര 19 എന്നിങ്ങനെയാണ് രോഗബാധിതരുടെ നിലവിലെ കണക്ക്. വീടുകള്‍ കയറിയിറങ്ങി ബോധവത്ക്കരണം ഊര്‍ജ്ജിതപ്പെടുത്താന്‍ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത 18 പേര്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീടാണ് രോഗബാധിതരുടെ എണ്ണം ഇത്രത്തോളം വര്‍ദ്ധിച്ചത്. ടാങ്കറില്‍ എത്തിച്ച കുടിവെള്ളത്തില്‍ നിന്നാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by