Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ സ്വത്ത്: പ്രധാനമന്ത്രി

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 03:50 am IST
in India
വാരാണസിയില്‍ പിഎം കിസാന്‍സമ്മാന്‍നിധി പതിനേഴാം ഗഡു വിതരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ഷകശില്പം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നു

വാരാണസിയില്‍ പിഎം കിസാന്‍സമ്മാന്‍നിധി പതിനേഴാം ഗഡു വിതരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ഷകശില്പം നല്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നു

ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടന്ന കിസാന്‍ സമ്മാന്‍ സമ്മേളനത്തിലാണ് പ്രധാനമന്ത്രി തുക കൈമാറിയത്.

9.26 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 20,000 കോടി രൂപയിലധികമാണ് കൈമാറ്റം ചെയ്തത്. മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധിയുടെ ഫയലിലായിരുന്നു. 11 കോടിയിലധികം വരുന്ന കര്‍ഷകകുടുംബങ്ങള്‍ക്ക് ഇതുവരെ പദ്ധതിക്ക് കീഴില്‍ 3.04 ലക്ഷം കോടി രൂപയിലധികം നല്കിയിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം തവണയും തന്നെ തെരഞ്ഞെടുത്തതിന് നരേന്ദ്ര മോദി വാരാണസിയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു.

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിശാലത, സമഗ്രത എന്നിവയുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരുടെ വലിയ പങ്കാളിത്തത്തിന് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. 64 കോടിയിലധികം പേര്‍ വോട്ട് ചെയ്തു. 31 കോടിയിലധികം സ്ത്രീ വോട്ടര്‍മാരായിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയും ഒരു സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുക എന്നത് അപൂര്‍വമായ നേട്ടമാണ്. ഇത്തരത്തിലുള്ള ഹാട്രിക് 60 വര്‍ഷം മുമ്പാണ് ഭാരതത്തില്‍ സംഭവിച്ചത്. യുവാക്കളുടെ അഭിലാഷങ്ങള്‍ വളരെ ഉയര്‍ന്ന ഒരു രാജ്യത്ത്, 10 വര്‍ഷത്തെ ഭരണത്തിനു ശേഷം ഒരു സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് വന്‍ വിജയവും വലിയ വിശ്വാസവുമാണ്. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ സ്വത്ത്, പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഭാരതത്തെ മാറ്റുന്നതില്‍ കാര്‍ഷിക മേഖല വലിയ പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ എല്ലാ തീന്‍മേശകളിലും ഭാരതത്തില്‍ നിന്നുള്ള ഒരു ഭക്ഷ്യ ഉത്പന്നമെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് സ്വപ്നം. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളിലൂടെ തിന, ഔഷധ ഉത്പന്നങ്ങള്‍, ജൈവ കൃഷി എന്നിവയെ പിന്തുണയ്‌ക്കുന്നതിനായി വലിയ ശൃംഖല സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡ്രോണ്‍ ദീദി പദ്ധതിക്ക് സമാനമായി സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്ന ചുവടുവയ്‌പ്പാണ് കൃഷി സഖി പദ്ധതി, പ്രധാനമന്ത്രി പറഞ്ഞു. 11 സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്വാശ്രയസംഘങ്ങളുമായി ബന്ധിപ്പിക്കുമെന്നും മൂന്നു കോടി ലക്ഷാധിപതി ദീദികളെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും അറിയിച്ചു. പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റും പ്രധാനമന്ത്രി വിതരണം ചെയ്തു.

Tags: Narendra ModivaranasiPM Kisan Samman Nidhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.