Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉടന്‍ പാര്‍ലമെന്റിലെത്തുമെന്ന് വാദ്രയും; വയനാട്ടില്‍ പ്രിയങ്ക സ്ഥാനാര്‍ഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2024, 03:28 am IST
in India

ന്യൂദല്‍ഹി: റായ്ബറേലിയിലെ ജയത്തിനു പിന്നാലെ വയനാട് എംപിസ്ഥാനം ഉപേക്ഷിച്ച് രാഹുല്‍. പകരം സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക വാദ്ര വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇതിനിടെ താനും ഉടന്‍ പാര്‍ലമെന്റിലെത്തുമെന്ന റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന വിവാദമായി.

രണ്ടു മണ്ഡലങ്ങളില്‍ ജയിച്ച രാഹുല്‍ ഏതു മണ്ഡലമാണ് ഉപേക്ഷിക്കുന്നതെന്ന് അറിയിക്കേണ്ട അവസാന ദിവസമാണ് വയനാട് ഉപേക്ഷിക്കുന്നതായി ലോക്സഭാ സ്പീക്കറുടെ ഓഫീസിനെ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തുമെന്നും വയനാട്ടില്‍ പ്രിയങ്ക മത്സരിക്കുമെന്നും പ്രഖ്യാപിച്ചത്. വയനാടിനെ ഉപേക്ഷിക്കാനാകാത്തതിനാല്‍ സഹോദരിയെ അങ്ങോട്ടയയ്‌ക്കുന്നെന്നാണ് രാഹുലിന്റെയും കൂട്ടരുടെയും പ്രചാരണം.

വയനാട്ടിലെ വോട്ടെടുപ്പു കഴിഞ്ഞ ശേഷമാണ് റായ്ബറേലിയില്‍ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം കോണ്‍ഗ്രസ് പുറത്തുവിട്ടത്. റായ്ബറേലിയില്‍ ജയിച്ചാല്‍ വയനാട് ഉപേക്ഷിക്കാന്‍ തന്നെയായിരുന്നു ആദ്യമേയുള്ള ധാരണ. 2019ല്‍ അമേഠിയില്‍ തോല്‍വിയുറപ്പായതിനാലാണ് സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്കു രാഹുല്‍ എത്തിയത്. എന്നാല്‍ റായ്ബറേലിയിലെ വിജയത്തോടെ വയനാടിനെ ഉപേക്ഷിച്ചെന്ന പ്രചാരണം തടയാനാണ് പ്രിയങ്കയെ അയയ്‌ക്കുന്നതെന്നാണ് കോണ്‍ഗ്രസ് അവകാശ വാദം.

ഉചിതമായ സമയത്തു താനും പാര്‍ലമെന്റിലെത്തുമെന്നു പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പറഞ്ഞു. പ്രിയങ്ക പാര്‍ലമെന്റിലുണ്ടാകേണ്ടത് തന്റെ താത്പര്യമാണെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു. നേരത്തേ അമേഠി സീറ്റിനായി വാദ്ര അവകാശമുന്നയിച്ചത് വിവാദമായിരുന്നു. കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങളായി സോണിയയും മക്കളും മാറുകയാണെന്നായിരുന്നു ബിജെപി പ്രതികരണം.

കോണ്‍ഗ്രസ് എന്നത് ഒരു പാര്‍ട്ടിയല്ലെന്നും വെറുമൊരു കുടുംബ കമ്പനിയാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം നെഹ്‌റു കുടുംബത്തിന്റെ കൈകളിലൊതുങ്ങും. എന്നാല്‍ ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവി സ്വീകരിക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുക്കാന്‍ രാഹുല്‍ തയാറായിട്ടില്ല.

 

Tags: wayanadPriyanka GandhiRober Vadra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച്‌ മുഖ്യമന്ത്രി; സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് പിണറായി വിജയൻ

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

Kerala

ഏത് കൊമ്പത്തെ ആളായാലും വെറുതേ വിടില്ല; ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ മമ്മൂട്ടിക്കെതിരെ സൈബർ സഖാക്കൾ

Kerala

ഒരു കൊല്ലം കൊള്ളാവുന്ന കല്ല് തപ്പി നടന്നു, ഒന്നര കൊല്ലം രാഹുലിനേയും: ദുരന്തബാധിതര്‍ക്കായി വീടുകള്‍ക്ക് തറക്കല്ലിട്ടതിനെ പരിഹസിച്ച് ശിവൻകുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.