Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് വായന ദിനം: വായന ജീവന്റെ സ്പന്ദനം

Janmabhumi Online by Janmabhumi Online
Jun 19, 2024, 03:15 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ശ്രീമന്‍ നാരായണന്‍

കല്ലില്‍നിന്ന് ഓലയിലേക്കും പിന്നെ കടലാസിലേക്കും തീര്‍ത്ഥാടനം ചെയ്ത് ഇപ്പോള്‍ ‘ ഇ’ ലോകത്തെ ശ്രീലകത്തെത്തിയിരിക്കുകയാണ് അക്ഷര പുണ്യം. ‘അക്ഷരം പുണ്യമാണ്, ബ്രഹ്മമാണ്, ഈശ്വരനാണ്, അറിവാണ്, അക്ഷരങ്ങളെയാണ് പൂജിക്കേണ്ടത്’- ഇങ്ങനെയെല്ലാമാണ് ധര്‍മ്മ ശാസ്ത്രങ്ങള്‍ പറഞ്ഞു തരുന്നത്. അക്ഷരങ്ങളെ കൂട്ടിവായിക്കുന്നതാണല്ലോ വായന. പല അക്ഷരങ്ങള്‍ കൂടുമ്പോള്‍ ഒരു വാക്കായി. വാക്ക് അര്‍ത്ഥസൂചകമായി. അര്‍ത്ഥസൂചകങ്ങള്‍ ആശയമായി. ആശയം അറിവായി. അറിവ് വെളിച്ചമായി. അറിവിന്റെ വെളിച്ചത്തില്‍ ചിന്തകളുണരുന്നു. ചിന്തകളില്‍നിന്ന് പുതിയ ദര്‍ശനങ്ങള്‍ ഉദയം ചെയ്യുന്നു. ആ ദര്‍ശനങ്ങള്‍ സമൂഹത്തെ പുതുക്കിപ്പണിയുന്നു. സമഷ്ടി ദു:ഖങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അസന്തുലിത നീതികള്‍ക്കും പരിഹാരമായി പുതിയ മാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ചുരുക്കത്തില്‍ ചിന്തകള്‍ക്ക് തീ പകരുന്നതാണ് വായന. സമൂഹത്തിന് വഴികാട്ടിയ മഹത് ഗ്രന്ഥങ്ങളാണ് ഭഗവദ് ഗീതയും ഖുറാനും ബൈബിളും ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ഗ്രീക് ഇതിഹാസങ്ങളായ ഇലിയഡും ഒഡീസിയും മറ്റും.

‘വായിച്ചാല്‍ വളരും,
വായിച്ചില്ലേലും വളരും
വായിച്ചാല്‍ വിളയും, വായിച്ചില്ലേല്‍
വളയും’ എന്ന് കുഞ്ഞുണ്ണിമാഷ്.

വായിച്ചില്ലേലും ശരീരം വളരും. മനസ്സും മസ്തിഷ്‌കവും വളരണമെങ്കില്‍ വായിച്ചേ തീരു എന്നാണ് മാഷ് പറഞ്ഞത്. ‘വായിക്കാത്തവനെ വിശ്വസിക്കരുത്’എന്നാണ് ഗ്രീക്ക് പഴമൊഴി. ഒരു പുസ്തകമെങ്കിലും കൈയ്യിലില്ലാത്തയാളെ ഒരിക്കലും വിശ്വസിക്കരുതെന്ന് ലെമനിസ്‌നിക്കറ്റ് ഉപദേശിക്കുന്നു. ഇങ്ങനെയെല്ലാം പറയുന്നതിന്റെ പൊരുളെന്താണ്? വായനയുടെ വിസ്മയകരമായ പ്രതിപ്രവര്‍ത്തനങ്ങളേയും മഹത്തായ ഗുണങ്ങളേയും മനസിലാക്കി തരികയാണ് ഭൂമിയില്‍ പിറന്നു ജീവിച്ച അവതാരപുരുഷന്മാര്‍.

വായിച്ചാല്‍ വളരും. വായിക്കേണ്ടതു വായിച്ചാലേ വളരൂ. അല്ലെങ്കില്‍ വളയും. വായിക്കേണ്ടതു പോലെ വായിച്ചാലേ വിളയൂ. അല്ലെങ്കില്‍ വിളറും. വായന അദൃശ്യനായ ഗുരുവിനെപ്പോലെ കൂടെനിന്ന് മനസ്സിനേയും സ്വഭാവത്തേയും പരിവര്‍ത്തനം ചെയ്യുന്നു, ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടേയിരിക്കുന്നു. ധര്‍മ്മബോധമുള്ള സ്വഭാവ രൂപീകരണത്തിനും മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതത്തിനും വായന കൂടിയേ തീരു. വായനയിലൂടെ പുതിയ അറിവുകള്‍ സ്വീകരിക്കാനാവുന്നു. അത്ഭുത കാഴ്ചകളിലേക്ക് ഉള്‍ക്കണ്ണു തുറക്കുന്നു. പ്രപഞ്ച രഹസ്യങ്ങളുടെ സത്യം ആവുംവിധം ഗ്രഹിക്കാന്‍ സാധിക്കുന്നതിലൂടെ ജീവിതവ്യവഹാരങ്ങളുടെ ലക്ഷ്യവും പൊരുളും മൗനത്തിന്റെ വാത്മീകത്തില്‍ തെളിയുന്നു. ‘വായിക്കുന്നവന്‍ ആയിരം ജീവിതം ജീവിക്കുന്നു. വായിക്കാത്തവന്‍ ഒരു ജീവിതം മാത്രം ജീവിക്കുന്നു’ എന്ന ജോജന്റെ വാക്കുകള്‍ ശ്രദ്ധിക്കുക.

നന്നായി വായിക്കുന്ന വിദ്യാര്‍ത്ഥിയും ഒന്നും വായിക്കാത്ത വിദ്യാര്‍ത്ഥിയും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചിട്ടുണ്ടോ? നന്നായി വായിക്കുന്നവന്റെ മുഖത്തെ വിനയവും ഗാംഭീര്യവും നയവും വായിക്കാത്തവനില്‍ കാണില്ല. വായിക്കുന്നവന് ഒരുപാട് കണ്ണുകളുണ്ട്, അവന്‍ ഒരുപാട് കാഴ്ചകള്‍ കാണുന്നു. ആ കാഴ്ചകളില്‍ തെറ്റും ശരിയും വേര്‍തിരിയുന്നു. ശ്രേയസിന്റെ പാതയില്‍ വെളിച്ചത്തില്‍ നടക്കാന്‍ കഴിയുന്നു. വായനകൊണ്ട് ലഭിക്കുന്ന മഹത്തായ ഗുണങ്ങള്‍ക്കും ഉണ്ടാകാവുന്ന ക്രിയാത്മകമായ മാറ്റങ്ങള്‍ക്കും കണക്കില്ല. വിദ്യാര്‍ത്ഥികള്‍ വായന ശീലമാക്കണം. മനസ്സുകൊണ്ട് പ്രണമിച്ച് വിശ്വസാഹിത്യകൃതികളിലൂടെ തീര്‍ത്ഥാടനം നടത്തണം. വായന അക്ഷരക്കാഴ്ചകളല്ല, അറിവുണര്‍ത്തുന്ന ഒരു വിനോദ യാത്രയാണ്. വായന മാനവികമായ മുഖം നല്‍കുന്നു. സമസൃഷ്ടികളോട് സ്‌നേഹവും കരുണയും ജനിപ്പിച്ച് വിധേയത്തം പ്രകടിപ്പിക്കാന്‍ സഹായിക്കുന്നു, അങ്ങനെ സാര്‍വ്വലൗകികമായ ഒരു മാനസികാവസ്ഥ രൂപപ്പെടുന്നു.

‘വായിക്കുന്നവന് പ്രകൃതി ബോധമുണ്ട്. അവന്‍ പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയേയും അറിയുന്നു’- ടോള്‍സ്റ്റോയി. വളരെ വായിക്കുന്നവന്‍ വളരെ അറിയുന്നു. വിശാലമായലോകത്ത് വിശാലമായ കാഴ്ചപ്പാടില്‍ ജീവിക്കുന്നു. അവന്‍ പ്രകൃതിയുടെ സ്പന്ദനങ്ങള്‍ ഗ്രഹിക്കുന്നു. പറമ്പും പാടവും, കുന്നും മലയും, പുഴയും തോടും, കിണറും കുളവും, കാടും കാവും ഏതെല്ലാം വിധത്തില്‍ ജീവജാലങ്ങളെ രക്ഷിക്കുന്നു, പോറ്റുന്നു എന്നവന്‍ മനസ്സിലാക്കുന്നു. പ്രകൃതിയിലെ എല്ലാ വിഭൂതികളും വിസ്മയക്കാഴ്ചകളാണവന്. ഒരിലയെപ്പോലും മനസ്സില്‍ തൊഴുകയാണവന്‍, ജീവന്റെ തുടിപ്പും വ്യാപനവും അതിലവന്‍ ദര്‍ശിക്കുന്നു. ഒരു ഉറുമ്പും ഒരു പുഴുവും ഈ പ്രകൃതിയില്‍ തന്റെ ഉണ്മക്കു സമമായി അവന്‍ കാണുന്നു. വായിക്കുന്നവനാണ് നേതൃസ്ഥാനങ്ങള്‍ക്ക് അര്‍ഹന്‍. അങ്ങനെയുള്ളവരെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. കാരണം അവന്‍ വയല്‍ നികത്തുകയോ കുന്നിടിക്കുകയോ ചെയ്യില്ല, ജീവസമൂഹത്തെ കൊല്ലാക്കൊല ചെയ്യില്ല. ചുരുക്കത്തില്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും അപചയങ്ങള്‍ക്കുള്ള ഒരു സിദ്ധൗഷധമാണ് വായന. വായനയ്‌ക്ക് പൂവിന്റെ സുഗന്ധമാണ്. അതിന് തേനിന്റെ മധുരമാണ്. അത് സ്വര്‍ഗ്ഗീയ സംഗീതമാണ്. വായന ജീവന്റെ സ്പന്ദനമാണ്. ആത്മനിര്‍വൃതിയാണ്. വായിച്ച് വളരണം. വായിച്ചുവളര്‍ന്നവരെ വായിക്കണം.

അക്ഷരങ്ങളെ ദര്‍ശിക്കുമ്പോള്‍ വായനയെ പരാമര്‍ശിക്കുമ്പോള്‍ നാം ഹൃദയം കൊണ്ട് നമസ്‌കരിക്കേണ്ട പ്രാത:സ്മരണീയനാണ് ‘ഈ നൂറ്റാണ്ടില്‍ സരസ്വതീ ദേവിക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന് സുകുമാര്‍ അഴീക്കോട് അനുസ്മരിച്ച പി.എന്‍. പണിക്കര്‍. ചെറുപ്പകാലത്ത് വായനയെ ജീവനെ പോലെ സ്‌നേഹിച്ച പണിക്കര്‍ തന്റെ വീട്ടിലെ പത്രം അയല്‍പക്കത്തുള്ളവരെ വിളിച്ച് ഉറക്കെ വായിച്ചു കേള്‍പ്പിക്കുമായിരുന്നു. തന്റെ മഹാപ്രയത്‌നം കൊണ്ട് രൂപം കൊടുത്ത സനാതനധര്‍മ്മ വായനശാലയിലേക്ക് ഒരു പത്രം കൊണ്ടുവരാന്‍ ഒറ്റത്തോര്‍ത്തുടുത്ത് ആലപ്പുഴയില്‍ നിന്ന് കോട്ടയം വരെ നടന്നു പോയ ചരിത്രം വായനയോടുള്ള സ്‌നേഹത്തിന്റെ ചരിത്രമാണ്. സാക്ഷര കേരളത്തിന്റെ ശില്‍പ്പിയായ ആ കര്‍മ്മയോഗിയുടെ വേര്‍പാടു ദിനമായ ജൂണ്‍ 19, വായന എന്ന ജ്ഞാന യജ്ഞാചരണത്തിലൂടെ നമുക്ക് അവിസ്മരണീയമാക്കാം. പുത്തനറിവ് അകത്തുള്ള ‘പുത്തകം’ നമുക്കു കൈയിലെടുക്കാം. മഹാനായ ജര്‍മ്മന്‍ ചിന്തകന്‍ ബെര്‍തോള്‍ഡ് ബ്രഹ്ത് പ്രശസ്തമായ തന്റെ വരികളിലൂടെ ആഹ്വാനം ചെയ്യുകയാണ്:

‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കൈയ്യിലെടുത്തോളൂ’.

Tags: പി എന്‍ പണിക്കര്‍Reading DayP.N. Panicker
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

വാര്‍ത്തകള്‍ വായിക്കുന്നത് വേദിക; ഒമ്പതാം ക്ലാസ്സ്, കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Kerala

മൻ കി ബാത്ത് വിഷയങ്ങൾ രാജ്യ നിർമ്മാണത്തിന് ഉപകാരപ്രദം: കേന്ദ്രമന്ത്രി സുരേഷ് ഗോപി, മൂന്നാം സീസൺ ക്വിസ് മത്സരങ്ങൾക്ക് തുടക്കമായി

Main Article

ഇന്ന് വായനാദിനം: പുസ്തകം കൈയിലെടുത്തോളൂ…

Pathanamthitta

വായനാപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്

പുതിയ വാര്‍ത്തകള്‍

ഹരിയാനയിലെ ഇഷ്ടിക ചൂളയിൽ നിന്നും അറസ്റ്റ് ചെയ്തത് 59 ബംഗ്ലാദേശികളെ : സ്ത്രീകളും കുട്ടികളുമടക്കം ഏവരും ഇന്ത്യയിലെത്തിയിട്ട് പത്ത് വർഷം

മേഘാലയയിൽ നേരിയ ഭൂചലനം : ഹിമാലയൻ മേഖലയിലെ ടെക്റ്റോണിക് പ്രവർത്തനങ്ങൾ ഭൂകമ്പ സാധ്യത വർധിപ്പിക്കുന്നു 

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകളും മിസൈലുകളും : ജനം അഭയം തേടിയത് മെട്രോ സ്റ്റേഷനുകളിൽ

തീവ്രവാദികളെയും സാധാരണക്കാരെയും ഒരു പോലെ കാണുന്ന പാകിസ്ഥാന് പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കാൻ യോഗ്യതയില്ല : യു എൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ 

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies