ഡുസ്സെല്‍ഡോര്‍ഫ്: കരുത്തന് ടീം ഫ്രാന്‍സ് യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിയ പ്രകടനം. ദാനമായി ലഭിച്ച ഏക ഗോളില്‍ ഓസ്ട്രിയയ്ക്കെതിരെ വിജയം ആഘോഷിച്ചു. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് മത്സരത്തിനിടെ പരിക്കേറ്റ് പിന്മാറി.
മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോള്‍ നേടിയത്. പന്തുമായി മുന്നേറിയ എംബാപ്പെ നല്കിയ കുറിയന് ക്രോസിനെ തടയാന്‍ ശ്രമിച്ച ഓസ്ട്രിയന്‍ പ്രതിരോധ ഭടന് മാക്സ്മിലിയന് വോബറിന് പിഴച്ചു. താരം സ്വന്തം വലയിലേക്കാണ് പന്ത് ഹെഡ്ഡ് ചെയ്തിട്ടത്. ഗോള്‍ കീപ്പര്‍ പാട്രിക് പെന്റ്സിന് ഒരു സാധ്യത പോലും കല്‍പ്പിക്കാതെ പന്ത് വലയില്‍ കയറി.
ഈ ഒരു ഗോളല്ലാതെ മത്സരത്തില്‍ മറ്റ് മികച്ച നീക്കങ്ങളൊന്നും കണ്ടില്ല. ഇരു ടീമുകളും മൂന്ന് വിതം ഓണ്‍ ടാര്ജറ്റുകളുതിര്ത്തു.
കളി രണ്ടാം പകുതിയില്‍ പുരോഗമിക്കവെ ഓസ്ട്രിയന്‍ പ്രതിരോധ താരം കെവിന് ഡാന്‍സോയുടെ തോളില്‍ മുഖം ഇടിച്ചാണ് കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത്. മൂക്ക് ഇടിച്ച താര ചകിത്സ തേടി. 90 മിനിറ്റെത്തിയപ്പോഴേക്കും ഇന്‍ജുറി ടൈം കഴിയാന്‍ കാക്കാതെ താരം കളംവിട്ടു. പരിചയ സമ്പന്നനായ ഒലിവര്‍ ജിറൂദിനെയാണ് എംബാപ്പെയ്ക്ക് പകരം ഇറക്കിയത്.
ചികിത്സയ്ക്കെത്തിച്ച എംബപ്പെയുടെ മൂക്കിന് പരിക്കേറ്റതായി കണ്ടെത്തി. അടുത്ത മത്സരങ്ങളില്‍ താരത്തിന് കളിക്കാന്‍ പറ്റുമോയെന്ന കാര്യം സംശയമാണ്. സുരക്ഷാ കവചം ധരിച്ചുകൊണ്ട് കളിക്കാന്‍ സാധിക്കുമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് ഈ തീരുമാനം മാറ്റിയതായാണ് അറിയുന്നത്. പരിക്ക് ഗൗരവമുള്ളതെങ്കില്‍ യൂറോ ഗ്രൂപ്പ് ഘട്ടം കഴിയും വരെ താരം വിശ്രമത്തില്‍ തുടര്‍ന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: