Football

യൂറോ കപ്പ് 2024: ജര്‍മനി ഇന്ന് രണ്ടാമങ്കത്തിന്

Published by

സ്റ്റട്ട്ഗാര്‍ട്ട്: യൂറോ കപ്പ് 2024ല്‍ ജര്‍മനി ഇന്ന് രണ്ടാമങ്കത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ ഹംഗറിക്കെതിരെയാണ് ജര്‍മനിയുടെ രണ്ടാം മത്സരം ഹംഗറിക്കും ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഹംഗറി സ്വിറ്റ്‌സര്‍ലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഭാരത സമയം ഇന്ന് രാത്രി 9.30നാണ് മത്സരം. വൈകീട്ട് 6.30ന് ഗ്രൂപ്പ് ബിയിലെ ക്രൊയേഷ്യയും സ്‌കോട്ട്‌ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ മുന്‍ ജേതാക്കളായ സ്‌പെയിനോട് പരാജയപ്പെട്ടതിന്റെ മുറിവുമായാണ് ക്രൊയേഷ്യ ഇറങ്ങുന്നത്.

ക്രൊയേഷ്യയെ എതിരിടാനെത്തുന്ന അല്‍ബേനിയയ്‌ക്കും ആദ്യ മത്സരത്തില്‍ തോല്‍വി നേരിട്ടിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയാണ് ആദ്യമത്സരത്തില്‍ അല്‍ബേനിയയെ തോല്‍പ്പിച്ചത്. ഇത്തവണത്തെ മരണ ഗ്രൂപ്പ് ആണ് ഇറ്റലി, സ്‌പെയിന്‍, ക്രൊയേഷ്യ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബി. ഗ്രൂപ്പ് എയില്‍ ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡും സ്വിറ്റ്‌സര്‍ലന്‍ഡും ഏറ്റുമുട്ടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by