India

ഒരിയ്‌ക്കല്‍ മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി നശിപ്പിച്ച നളന്ദ സര്‍വ്വകലാശാലയ്‌ക്ക് പുതിയ മുഖം; മോദി ഉദ്ഘാടനം ചെയ്യും

Published by

പട് ന: പണ്ട്  തുര്‍ക്കി-അഫ്ഗാന്‍ ചക്രവര്‍ത്തി മുഹമ്മദ് ബക്തിയാര്‍ ഖില്‍ജി അടപടലം തരിപ്പണമാക്കിയ നളന്ദ സര്‍വ്വകലാശാലയ്‌ക്ക് പുതിയ മുഖം. നളന്ദ സര്‍വ്വകലാശാലയുടെ പുതിയ കാമ്പസ് നരേന്ദ്രമോദി ബുധനാഴ്ച രാജ്യത്തിന് സമര്‍പ്പിക്കും. .

17 രാജ്യങ്ങളില്‍ നിന്നുള്ള ദൗത്യ മേധാവികള്‍ ചടങ്ങില്‍ സംബന്ധിക്കും. ഇത് വഴി മോദി മറ്റൊരു ചരിത്രനിമിഷത്തിന് തുടക്കമിടുകയാണ്. അഞ്ചാം നൂറ്റാണ്ട് മുതല്‍ 12ാം നൂറ്റാണ്ട് വരെ ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള പണ്ഡിതരെ ആകര്‍ഷിച്ച അറിവിന്റെ അക്ഷയഖനിയായിരുന്നു നളന്ദ സര്‍വ്വകലാശാല.

ബീഹാറിലെ പാടലീപുത്രയില്‍ (ഇന്നത്തെ പട് ന) നിന്നും 90 കിലോമീറ്റര്‍ അകലെയാണ് പഠനത്തിന്റെ കേന്ദ്രമായ പഴയ നളന്ദ സ്ഥിതിചെയ്തിരുന്നത്. നളന്ദയുടെ കാലം ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടമായി അറിയപ്പെട്ടിരുന്നു.1190കളിലാണ് മുഗള്‍ ചക്രവര്‍ത്തി ബക്തിയാര്‍ ഖില്‍ജി നളന്ദ സര്‍വ്വകലാശാലയെ തകര്‍ത്ത് തരിപ്പണമാക്കിയത്. ലൈബ്രറികള്‍ കത്തിച്ചുകളഞ്ഞു. ഒമ്പത് നിലകളില്‍ തലയുയര്‍ത്തി നിന്ന പഴയ ഇന്ത്യയുടെ സംസ്കാരത്തിന്റെ നെടുംതൂണായ നളന്ദയെ നശിപ്പിച്ചതോടെ ഇന്ത്യ പല നൂറ്റാണ്ട് പിറകിലേക്ക് പോയി. നളന്ദയില്‍ പണ്ട് വേദങ്ങള്‍, യുക്തിവാദം, മാത്തമാറ്റിക്സ്, വ്യാകരണം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഇരുമ്പിനെ സ്വര്‍ണ്ണമാക്കി മാറ്റുന്ന ആല്‍കെമി എന്നിവ പഠിപ്പിച്ചിരുന്നതിന് തെളിവുകളുണ്ട്. നശിപ്പിക്കപ്പെട്ട പൗരാണിക നളന്ദ സര്‍വ്വകലാശാലയുടെ അവശിഷ്ടങ്ങള്‍ മോദി സന്ദര്‍ശിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക