അപൂർവ രോഗം ബധിച്ച് കേൾവി നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. അസുഖത്തെ തുടർന്ന് പിന്നണി ഗാന രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും ഗായിക അറിയിച്ചു. “സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ്” എന്ന അവസ്ഥയാണ് ഗായികയ്‌ക്ക്. കേൾവിക് തകരാറുള്ളതായി നേരത്തെ തിരച്ചറിഞ്ഞിരുന്നുവെന്നും, സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു.
ഏതാനും ആഴ്ചകൾക്കുമുമ്പ്, ഫ്ലൈറ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് താൻ കേൾവി പ്രശ്നം തിരിച്ചറിഞ്ഞതെന്ന് അൽക പറഞ്ഞു. “ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പുറത്തുള്ള ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയിൽ, സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ് ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി
അപൂർവ രോഗം ബധിച്ച് കേൾവി നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. അസുഖത്തെ തുടർന്ന് പിന്നണി ഗാന രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണെന്നും ഗായിക അറിയിച്ചു. “സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ്” എന്ന അവസ്ഥയാണ് ഗായികയ്‌ക്ക്. കേൾവിക് തകരാറുള്ളതായി നേരത്തെ തിരച്ചറിഞ്ഞിരുന്നുവെന്നും, സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽക തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു.
ഏതാനും ആഴ്ചകൾക്കുമുമ്പ്, ഫ്ലൈറ്റിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് താൻ കേൾവി പ്രശ്നം തിരിച്ചറിഞ്ഞതെന്ന് അൽക പറഞ്ഞു. “ഫ്ലൈറ്റിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പുറത്തുള്ള ശബ്ദം കേൾക്കാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയിൽ, സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ് ഉണ്ടെന്ന് ഡോക്ടർ കണ്ടെത്തി. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായി തളർത്തി.
ഞാൻ ഈ അവസ്ഥയോട് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തണം. എന്റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും ഒരു മുന്നറിയിപ്പ് നൽകുകയാണ്, ഹെഡ്‌ഫോൺ ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേൾക്കുമ്പോഴും ജാഗ്രത വേണം. നിങ്ങളുടെ എല്ലാ സ്നേഹത്തോടും പിന്തുണയോടും കൂടി, പഴയ ജീവിതത്തിലേക്ക് ഉടൻ തന്നെ മടങ്ങിവരാം എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” ഇൻസ്റ്റഗ്രാം പോസ്റ്റിൽ അൽക യാഗ്നിക് കുറിച്ചു.
വിവധ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ഗായികയാണ് അൽക യാഗ്നിക്. രണ്ട് ദേശിയ അവാർഡും ഏഴ് ഫിലിം ഫെയർ അവാർഡും നേടിയിട്ടുള്ള അതുല്യ ഗായികയാണ് അൽക യാഗ്നിക്. 2022-ൽ, ലോകത്തിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത ആർട്ടിസ്റ്റ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡും അൽകയെ തേടിയെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: