കോട്ടയം: സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഹൈസ്കൂളിലും ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്ഥിരം അധ്യാപകരില്ല. എല്ലാ ഹൈസ്കൂളുകളിലും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ സ്ഥിരം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ഹൈക്കോടതി 2021 ല്‍ ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയാണ്. സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠനനിലവാരം മെച്ചപ്പെടുത്താന്‍ ഹലോ ഇംഗ്ലീഷ് , അസാപ്പ് തുടങ്ങിയ പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ഫലം കാണാത്ത സാഹചര്യമാണ്. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കാന്‍ അധ്യാപകരില്ല എന്നതാണ് പ്രശ്നം. പല ഹൈസ്കൂളുകളിലും ഇംഗ്ളീഷ് സാഹിത്യം എന്തെന്നറിയാത്ത സയന്‍സ് അധ്യാപകരാണ് ഇംഗ്ലീഷ് ക്ലാസുകള്‍ എടുക്കുന്നത്. പാഠഭാഗങ്ങള്‍ വായിച്ചു വിടുന്നതല്ലാതെ ഇംഗ്ലീഷില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താന്‍ പോലും ഇത്തരം അധ്യാപകര്‍ക്ക് സാധിക്കാറില്ല. ഇത് കുട്ടികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും മല്‍സരപരീക്ഷകളിലും തുടര്‍പഠനത്തിലും പിന്തള്ളപ്പെട്ടുപോകാന് ഇടയാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: