Business

45,000 കോടി ചെലവില്‍ മുന്ദ്ര തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കാന്‍ അദാനി ഗ്രൂപ്പിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

Published by

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കാന്‍ 45000 കോടി ചെലവിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 54.1 കോടി ടണ്‍ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്ക് മുന്ദ്ര തുറമുഖം ഉയരും. ഏകദേശം 28.9 കോടി ടണ്‍ ചരക്ക് കൂടുതലായി കൈകാര്യം ചെയ്യാന്‍ മുന്ദ്ര തുറമുഖത്തിന് ഇതോടെ സാധിക്കും.

വന്‍തുക ചെലവഴിച്ചുള്ള ഈ വിപുലീകരണം ഗുജറാത്ത് സര്‍ക്കാര്‍ അനുവദിച്ച കരാര്‍ കാലാവധി നീട്ടിച്ചോദിക്കാന്‍ അദാനി പോര്‍ട്ടിന് കാരണമായി മാറും. ഇപ്പോള്‍ 30 വര്‍ഷത്തേക്കാണ് മുന്ദ്ര തുറമുഖത്തിന് ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ കാലാവധി 2031ല്‍ അവസാനിക്കും.

3335 ഹെക്ടര്‍ സ്ഥലത്തേക്ക് മുന്ദ്രതുറമുഖത്തിന്റെ പ്രവര്‍ത്തന ശേഷി വിപൂലീകരിക്കാന്‍ വേണ്ടി കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതിക്കാണ് അദാനി പോര്‍ട്ട് കാത്തിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക