ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗദിനം ജൂണ്‍21ന് ആഘോഷിക്കാനിരിക്കെ ഇപ്പോഴെ യോഗാസനവുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ പങ്കുവെയ്ക്കുകയാണ് പ്രധാനമന്ത്രി മോദി. എക്സില്‍ തിങ്കളാഴ്ച പങ്കുവെച്ച ഭദ്രാസനയെക്കുറിച്ചുള്ള വീഡിയോ കണ്ടത് 11 ലക്ഷം പേര്. മോദിയുടെ 3ഡി അനിമേഷന്‍ വീഡിയോ ഉപയോഗിച്ചാണ് യോഗയിലെ വിവിധ ആസനങ്ങള്‍ വിവരിക്കുന്നത്.
Bhadrasana is good for strengthening the joints and reduces pain in the knees. It is also good for the stomach. pic.twitter.com/KcJcxsz4Un
— Narendra Modi (@narendramodi) June 17, 2024
മുട്ടുകള്‍ക്കും സന്ധികള്‍ക്കും ആരോഗ്യം പകരുന്ന ആസനമാണ് ഭദ്രാസന. ഈ ആസനം എങ്ങിനെയാണ് ചെയ്യേണ്ടതെന്ന് വീഡിയോ വിശദമായും ലളിതമായും പറഞ്ഞുതരുന്നു. വയറിനും ദഹനത്തിനും നല്ലതാണ് ഈ ആസനം.
ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണം നല്കുന്ന വീഡിയോയില്‍ ഈ ആസനം കൊണ്ടുള്ള ആരോഗ്യനേട്ടങ്ങളും വിവരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: