Kerala

കോട്ടയത്ത് നിന്നും കാണാതായ എസ്.ഐ തിരിച്ചെത്തി

Published by

കോട്ടയം: കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

മാനസിക സമ്മർദ്ദം മൂലം മാറി നിന്നതാണെന്ന് രാജേഷ് മൊഴി നൽകി. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയതായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താഞ്ഞതോടെ ഇദ്ദേഹത്തെ കാണാനിെല്ലന്നുകാട്ടി ബന്ധുക്കൾ അയർക്കുന്നം പോലീസിൽ പരാതി നൽകിയിരുന്നു.

ശേഷം ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കിയിരിക്കുന്നതിനാല്‍ ടവർ പിന്തുടർന്ന് അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല. ചികിത്സയില്‍ തുടരുന്ന അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റും ഇടയ്‌ക്ക് അവധി ആവശ്യമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് അവധി ലഭിച്ചില്ല. വോട്ടെണ്ണലിനുശേഷം 15 ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. അധികൃതർ അവധി നിരസിച്ചു. ഇതേത്തുടർന്ന് ഇദ്ദേഹം ദിവസങ്ങളോളം മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by