അങ്കമാലി: സംസ്കൃതപണ്ഡിതനും വാഗ്മിയും ഗ്രന്ഥകര്‍ത്താവുമായിരുന്ന പ്രൊഫ. കെ.പി.ബാബുദാസ് ( 72) അന്തരിച്ചു. കാലടി ശ്രീശങ്കര കോളജിലെ സംസ്കൃത വിഭാഗത്തില്‍ നിന്നും വിരമിച്ച അദ്ദേഹം രാജ്യത്തെ അറിയപ്പെടുന്ന വേദാന്ത പണ്ഡിതരിലൊരാളായിരുന്നു. ശൃംഗേരി ശാരദാപീഠത്തിലെ ഗണപതി വാക്യാര്ത്ഥസദസിലെയും കാലടി ശൃംഗേരിമഠത്തിലെ ശ്രീശങ്കരജയന്തി വാക്യാര്ത്ഥസദസിലെയും സ്ഥിരം സാന്നിധ്യമായിരുന്നു.
അരങ്ങ്, അഹം ബ്രഹ്മാസ്മി (നോവലുകള്‍), സന്ദര്‍ശനം (ബാലസാഹിത്യം), ശൗര്യഗുണം (ജീവചരിത്രം), വേദാന്തപരിഭാഷ (വിവര്‍ത്തനവും പഠനവും) തുടങ്ങി നിരവധി കൃതികള്‍ രചിച്ചു. പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാമന് മാപ്പിള അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, പി.കെ.പരമേശ്വരന് നായര്‍ അവാര്‍ഡ്, ശൃംഗേരി ശാരദാപീഠാധിപതിയില് നിന്നും വേദാന്ത പാണ്ഡിത്യത്തിനുള്ള സുവര്ണാംഗുലീയം, കലിയത്ത് പരമേശ്വരഭാരതി സ്വാമികള്‍ സ്മാരക പുരസ്കാരം, ധര്‍മ്മാത്മാ ഡോ. വി.വി. വൈദ്യസുബ്രഹ്മണ്യ അവാര്‍ഡ്, ശൃംഗേരി ശാരദാപീഠം ഭാരതീതീര്‍ത്ഥ പുരസ്കാരം, ശ്രീശങ്കര കള്‍ച്ചറല്‍ സൊസൈറ്റിയുടെ വിജ്ഞാനപീഠം തുടങ്ങി അനവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
ഭാര്യ ഡോ. കെ.എന്‍. ശോഭന (സീനിയര്‍ ഫിസിഷ്യന്‍, വിമല ഹോസ്പിറ്റല്‍, കാഞ്ഞൂര്‍), മകന് കെ.ബി. ഗൗതം (റിസര്‍ച്ച് ഫെലോ, (ഐഎസ്ആര്‍ഒ), മകള്‍ ഡോ. ഗായത്രി (ജി.ജി. ഹോസ്പിറ്റല്‍, തിരുവനന്തപുരം), മരുമക്കള്‍: ശ്രീജ (എന്‍ജിനീയര്‍, തിരുവനന്തപുരം), അര്ജുന് (ഐഎസ്ആഅര്ഒ, തിരുവനന്തപുരം). സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: