ഐഎഎസ് ട്രെയിനിയായ മകള്‍ക്ക് സല്യൂട്ടടിച്ച് തെലുങ്കാനയിലെ എസ് പിയായ അച്ഛന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. തെലുങ്കാന പൊലീസ് ട്രെയിനിങ്ങ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലുള്ള അച്ഛന്‍ എന്‍. വെങ്കടേശ്വരലുവിന് ഐഎഎസ് ട്രെയിനിയായി അക്കാദമിയില്‍ എത്തിയ മകള്‍ക്ക് സല്യൂട്ട് നല്‍കുന്നത് അഭിമാന നിമിഷമായി.
ഐഎഎസ് ട്രെയിനി ഉദ്യോഗസ്ഥര്‍ വെങ്കടേശ്വരലുവിന്റെ ഐഎഎസ് ട്രെയിനിയായ മകള്‍ എന്‍. ഉമാ ഹാരതിയ്‌ക്കൊപ്പം പൊലീസ് അക്കാദമിയില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ആ വേറളയിലാണ് പ്രൊട്ടോക്കോള്‍ അനുസരിച്ച് എസ് പി റാങ്കിലുള്ള വെങ്കടേശ്വരലും മകള്‍ക്ക് സല്യൂട്ട് നല്‍കേണ്ടി വന്നത്.
അച്ഛന്റെ അഭിമാനം വഴിഞ്ഞൊഴുകുന്ന അച്ഛനായ വെങ്കടേശ്വരലുവിന്റെ മുഖവും അച്ഛന്‍ സല്യൂട്ടടിക്കുന്നത് കണ്ട് നാണം കലര്‍ന്ന ചിരിയുമായി കൈകളില്‍ ബൊക്കെ പിടിച്ച് നില്‍ക്കുന്ന മകളായ ഉമാ ഹാരതിയുടെ മുഖവും അവിസ്മരണീയമായ ഒരു മുഹൂര്‍ത്തമാണ് ക്യാമറാമാന് സമ്മാനിച്ചത്. മകള്‍ അച്ഛനേക്കാള്‍ ഉയര്‍ന്ന പദവിയിലേക്ക് എത്തിയതില്‍ പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥര്‍ ഉമാ ഹാരതിയെ അഭിനന്ദിക്കുകയും ചെയ്തു. എന്തായാലും അച്ഛന്റെയും മകളുടെയും അത്യപൂര്‍വ്വമായ ഈ ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. ഉമാ ഹാരതിയ്‌ക്ക് യുപിഎസ് സി പരീക്ഷയില്‍ മൂന്നാം റാങ്കാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: