രജത് ശര്‍മ്മ എന്ന ഇന്ത്യാടിവിയുടെ ജേണലിസ്റ്റ് കോണ്‍ഗ്രസ് വനിതാ നേതാവായ രാഗിണി നായിക്കിനെ തെറിവിളിക്കുന്ന വ്യാജവീഡിയോ ചമച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന് ഖേര, രാഗിണി നായിക്ക് എന്നിവരെ ശാസിച്ച് ദല്‍ഹി ഹൈക്കോടതി. രജത് ശര്‍മ്മയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നല്കിയ എല്ലാ പോസ്റ്റുകളും പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ഖേര, രാഗിണി നായിക് എന്നിവരോട് കേസില്‍ വാദം കേട്ട ദല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന രജത് ശര്‍മ്മ എന്ന ജേണിലിസ്റ്റിനെ കുടുക്കാനുള്ള കോണ്‍ഗ്രസ് ഗൂഡാലോചനയ്ക്ക് കിട്ടിയ തിരിച്ചടിയായി. രജത് ശര്‍മ്മ ഈ കേസില്‍ 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.
തന്നെ രജത് ശര്‍മ്മ തെറിവിളിച്ച് പീഡിപ്പിച്ച് എന്ന് ആരോപിച്ച് പൊട്ടിക്കരയുന്ന രാഗിണി നായിക്കിന്റെ വാര്‍ത്താസമ്മേളനം (എങ്ങിനെയാണ് നുണകളെ വൈകാരികമായി അവതരിപ്പിച്ച് സത്യമാക്കാം എന്ന കോണ്‍ഗ്രസ് തന്ത്രത്തിന് ഉദാഹരണം):
The level of Nautanki @NayakRagini did in this single video is purely laughable 😂
Delhi HC has ordered Congress to remove this video from YouTube. pic.twitter.com/1L9gjbnwU0
— Lakshay Mehta (@lakshaymehta31) June 15, 2024
കോണ്‍ഗ്രസ് ഈ സംഭവത്തെ അമിതമായി വൈകാരികവല്ക്കരിച്ചെന്നും സത്യത്തെ വളച്ചൊടിച്ചെന്നും കേസില്‍ വാദം കേട്ട നീന ബന്‍സാല്‍ കൃഷ്ണ അഭിപ്രായപ്പെട്ടു. ഇതുവഴി പരാതിക്കാരനായ മാധ്യമപ്രവര്ത്തകന് രജത് ശര്‍മ്മയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ജഡ്ജി പറഞ്ഞു. “മാത്രമല്ല, ഈ പരാതി ഭാവിയില്‍ എപ്പോള്‍ വേണമെങ്കിലും പരാതിക്കാരനായ രജത് ശര്‍മ്മയ്ക്കെതിരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന ഒരു ഭീഷണിയും നിലനില്ക്കുന്നു. പരാതിക്കാരനെ വാസ്തവവിരുദ്ധമായി കുറ്റവാളിയാക്കി നിര്‍ത്തുന്ന ഈ വീഡിയോ പൊതുയിടത്തില്‍ കാണിക്കപ്പെടാന്‍ പാടില്ലെന്നതിനാല്‍ പിന്‍വലിക്കണം.” -ജഡ്ജി ആവശ്യപ്പെട്ടു.
രാഗിണി നായികിനെ തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് വൈകുന്നേരം നടത്തിയ ചര്‍ച്ചയില്‍ രജത് ശര്‍മ്മ തെറിയഭിഷേകം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ ജയറാം രമേഷ്, പവന് ഖേര, രാഗിണി നായിക് എന്നിവര്‍ അവരുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വ്യാജമായി നിര്‍മ്മിച്ച വീഡിയോയിലൂടെ തന്റെ അന്തസ്സിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷ്, പവന്‍ഖേര, രാഗിണി നായിക് എന്നിവര്‍ തനിക്ക് 100 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രജത് ശര്‍മ്മ കേസ് നല്കി.
ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഇന്ത്യാ ടിവിയില്‍ വൈകുന്നേരം നടത്തിയ പരിപാടിക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഗിണി ശര്‍മ്മയെ രജത് ശര്‍മ്മ തെറിവിളിക്കുന്ന ഭാഗം കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും യഥാര്‍ത്ഥ ഇന്ത്യാടിവി ചര്‍ച്ചയില്‍ ഇത്തരമൊരു രംഗം ഇല്ലെന്നും തെളിവുകള്‍ നിരത്തി രജത് ശര്‍മ്മയുടെ അഭിഭാഷകന് ദല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. ചര്‍ച്ചയുടെ ഒറിജിനല്‍ വീഡിയോയും അഭിഭാഷകന് ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ചു. ഇതില്‍ രജത് ശര്‍മ്മ കോണ്‍ഗ്രസ് നേതാവ് രാഗിണി നായികിനെ തെറിവിളിക്കുന്ന രംഗം ഇല്ല. ഇത് കോണ്‍ഗ്രസിനെ കഠിനമായി വിമര്‍ശിക്കുകയും മോദിയെ അഭിനന്ദിക്കുകയും ചെയ്യുന്ന രജത് ശര്‍മ്മ എന്ന ജേണലിസ്റ്റിനെ വേട്ടയാടി ഒതുക്കുക എന്ന കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഫലമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന് വാദിച്ചു. .
ജൂണ്‍ നാലിന് വൈകുന്നേരമാണ് രജത് ശര്‍മ്മ രാഗിണി നായിക്കിനെ ഉള്‍പ്പെടുത്തി ചര്‍ച്ചാ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ രജത് ശര്‍മ്മ കോണ്‍ഗ്രസിന്റെ രാഗിണി നായിക്കിനെ ചര്‍ച്ചയ്ക്കിടയില്‍ തെറിവിളിച്ചു എന്ന് ആരോപിച്ച് ജയറാം രമേശും പവന് ഖേരയും രാഗിണി നായിക്കും ചേര്‍ന്ന് വാര്‍ത്തസമ്മേളനം നടത്തിയത് ജൂണ്‍ 11നാണ്. കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബങ്ങളെല്ലാം വീക്ഷിച്ച പരിപാടിയായിട്ടും അന്നൊന്നും രജത് ശര്‍മ്മ രാഗിണി നായിക്കിനെ തെറിവിളിച്ചതായി ആരെങ്കിലും അന്നേ പരാതി ഉയര്‍ത്തിയിരുന്നെങ്കില്‍ ജൂണ്‍ 5ന് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചേനെ എന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന് വാദിച്ചു. കോണ്‍ഗ്രസിനെ പൊളിച്ചടക്കുന്ന മാധ്യമപ്രവര്‍ത്തകനായ രജത് ശര്‍മ്മയെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് വ്യാജ വീഡിയോ ചമച്ചതാണെന്നും രജത് ശര്‍മ്മയുടെ അഭിഭാഷകന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: