ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എബിവിപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്രപ്രധാന് നിവേദനം നല്കി. എന്തുവിലകൊടുത്തും വിദ്യാര്‍ത്ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആരെങ്കിലും തെറ്റു ചെയ്തെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചതായി എബിവിപി
നേതാക്കള്‍ പറഞ്ഞു.
ദേശീയ സെക്രട്ടറിമാരായ ശിവാംഗി ഖര്‍വാള്‍, ഡോ. വീരേന്ദ്രസിങ് സോളങ്കി, ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി, മെഡിവിഷന്‍ ദേശീയ കണ്‍വീനര്‍ ഡോ. അഭിനന്ദന് ബൊക്രിയ തുടങ്ങിയവരാണ് പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: