ആലപ്പുഴ: ഇടതുപക്ഷത്തിന്റെ അതിരുകവിഞ്ഞ മുസ്ലീം പ്രീണനം തുറന്നുകാട്ടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അവഹേളിച്ച് കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍. ഈഴവ സമൂഹത്തിന്റെ വോട്ട് ബിജെപിക്ക് കൂടുതലായി ലഭിച്ചു എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി തനിക്കെതിരെ ഉണ്ടാകുമെന്ന ഭയപ്പാടിലാണ് വെള്ളപ്പാള്ളി മുസ്ലിം സമൂഹത്തിനെതിരെ തിരിഞ്ഞതെന്ന് അവര്‍ പരിഹസിച്ചു. കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. മതസൗഹാര്‍ദ്ദം തകര്‍ത്ത് തനിക്കും കുടുംബത്തിനും നേട്ടമുണ്ടാക്കാമെന്ന മോഹം ഇവിടെ വിലപ്പോവില്ല.
കേന്ദ്ര ഏജന്‍സികളില്‍ നിന്നും രക്ഷപ്പെടുന്നതിനും, സര്‍ക്കാരുകളില്‍ നിന്നും നേട്ടമുണ്ടാക്കുവാനും മുസ്ലിം സമൂഹത്തെ ആക്ഷേപിക്കുകയാണ് എളുപ്പ മാര്‍ഗ്ഗമെന്ന് വെള്ളാപ്പള്ളി ധരിക്കുന്നു. ഈഴവ സമൂഹത്തെയും, വെള്ളാപ്പള്ളിയെയും രണ്ടായിട്ടാണ് ഞങ്ങള്‍ കാണുന്നത്. വെള്ളാപ്പള്ളി നടേശന് നിരന്തരം മുസ്ലീങ്ങള്‍ക്ക് എതിരെ വിദ്വേഷ പ്രചരണം നടത്തുകയാണ്.
മതവിദ്വേഷപ്രചാരണം മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള ഇത്തരം നിരന്തര പ്രസ്താവനകള്‍ പിന്‍വലിച്ച് മുസ്ലിം സമുദായത്തോട് മാപ്പൂ പറയണമെന്ന് കൗണ്‍സില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് കമാല്‍ എം മാക്കിയില്‍, ട്രഷറര്‍ സി.ഐ. പരീത് എറണാകുളം, സീനിയര്‍ വൈസ് പ്രസിഡന്റ് മാവൂടി മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി സലാം ചാത്തനാട്, സിറാജുദീന്‍ ഫൈസി എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: