ചെങ്ങന്നൂര്‍: ഒരു കാലത്ത് നാടിന്റെ പ്രധാന സാമ്പത്തിക സ്രോതസായിരുന്ന അടയ്‌ക്കാമരം അഥവാ കമുക് വിസ്മൃതിയിലേക്ക് നീങ്ങുന്നു. മുന്‍കാലങ്ങളില്‍ തെങ്ങിനൊപ്പം പ്രാധാന്യം നല്‍കിയിരുന്ന നാണ്യവിളകളിലൊന്നായിരുന്നു കമുക്.
മാര്‍ക്കറ്റുകളില്‍ ആവശ്യത്തിലധികം ഡിമാന്‍ഡുണ്ടായിരുന്ന പച്ച അടയ്‌ക്ക, പഴുത്ത അടയ്‌ക്ക, ഉണങ്ങിയ അടയ്‌ക്ക (കൊട്ടപാക്ക്), കുതിര്‍ത്ത അടയ്‌ക്ക (വെള്ളത്തില്‍ പാക്ക്) എന്നീ നിലകളില്‍ ഇവ വിപണികളില്‍ സ്ഥാനം പിടിച്ചിരുന്നു. പച്ച അടയ്‌ക്ക വെറ്റില മുറുക്കിനും ചില ആയുര്‍വേദ ഔഷധ നിര്‍മാണങ്ങള്‍ക്കും ഉപയോഗിച്ചിരുന്നു.
പഴുത്ത അടയ്‌ക്കയും ഉണങ്ങിയ അടയ്‌ക്കയുമാണ് പെയിന്റ് നിര്‍മാണത്തിനും അനു ന്ധ ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍ നിന്നും കയറ്റി അയച്ചു വരുന്നത്. വെള്ളത്തില്‍ ആഴ്ചകളോളം നിക്ഷേപിച്ച് കുതിര്‍ത്തെടുക്കുന്ന അടയ്‌ക്ക ചില പ്രത്യേക കമ്പനികളാണ് വാങ്ങി കൊണ്ടുപോകുന്നത്. ഇവയ്‌ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്.
വാസന പാക്ക്, മറ്റ് പുകയില ഉത്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ നിര്‍മാണത്തിനും ഉണങ്ങിയ അടയ്‌ക്കയും കുതിര്‍ത്ത അടയ്‌ക്കയും വ്യാപകമായി ഉപയോഗി
ച്ച് വരുന്നു. കൂടാതെ ഇന്ന് വിപണിയില്‍ കമുകിന്‍ പാളയ്‌ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.
കമുകിന്‍പാളയില്‍ നിന്ന് നിര്‍മിക്കുന്ന പ്ലേറ്റുകളും അനു ന്ധ ഉത്പന്നങ്ങള്‍ക്കും ഇപ്പോള്‍ പ്രിയമേറി വരുകയാണ്. വിരുന്നു സല്‍ക്കാരങ്ങളിലും വിവാഹപാര്‍ട്ടികളിലും ഇത്തരം ഉത്പന്നങ്ങള്‍ പേപ്പര്‍കപ്പുകളെയും പ്ലേറ്റുകളെയും പിന്നിലാക്കി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സ്ഥാനം പിടിച്ചതോടെയാണ് കമുകിന് നല്ലകാലം കൈവന്നത്. വിളവും വിലയും കുറഞ്ഞതും കമുകില്‍ കയറാന്‍ ആളെ കിട്ടാതായതും കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: