ന്യൂദൽഹി : മുന്നൂറ് വനിതാ ശാസ്ത്രജ്ഞർക്ക് CSIR- ASPIRE സ്കീമിന് കീഴിൽ 3 വർഷത്തേക്ക് ഗവേഷണ ഗ്രാൻ്റ് ലഭിക്കും എന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ്.
ജീവിത സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ പൗരന്മാരെ ശാക്തീകരിക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
അടുത്ത 100 ദിവസത്തേക്കുള്ള DSIR, CSIR എന്നിവയുടെ ആസൂത്രണം അവലോകനം ചെയ്ത വേളയിൽ വനിതാ ശാസ്ത്രജ്ഞരെ പിന്തുണയ്‌ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ സാക്ഷ്യമായ CSIR- ASPIRE പദ്ധതിയെ ഡോ.ജിതേന്ദ്ര സിംഗ് അഭിനന്ദിച്ചു.
കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ആരംഭിച്ച വനിതാ ശാസ്ത്രജ്ഞർക്കായുള്ള ഗവേഷണ ഗ്രാൻ്റുകൾക്കായുള്ള പ്രത്യേക പദ്ധതിയാണ് “ആസ്പയർ”. ഏകദേശം 3,000 നിർദ്ദേശങ്ങൾ ഇതിൽ നിന്നും ലഭിച്ചു. അതിൽ 300 നിർദ്ദേശങ്ങൾ സ്ക്രീനിങ്ങിനും സ്വതന്ത്ര അവലോകനത്തിനും ശേഷം തിരഞ്ഞെടുത്തു. പ്രദേശം തിരിച്ചുള്ള ഗവേഷണ സമിതികൾ പിന്തുണയ്‌ക്കായി മൊത്തം 301 ഗവേഷണ നിർദ്ദേശങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്.
‘വൺ വീക്ക് വൺ ലാബ്’ സംരംഭത്തിന്റെ വിജയത്തിൽ ഡോ. ജിതേന്ദ്ര സിംഗ് സംതൃപ്തി പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: