ന്യൂദൽഹി: പേരിലെ വലിപ്പം ഇനി അമേരിക്കയ്‌ക്ക് പഴങ്കഥ. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമായി മാറി ലക്സംബർഗ്.
ഏറ്റവും പുതിയ ഐഎംഎഫ് വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് 2024 പ്രകാരമാണ് അമേരിക്കയെ മറികടന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ ആളോഹരി രാജ്യമായി ലക്സംബർഗ് ഉയർന്നത്. പ്രതിശീർഷ ജിഡിപി 143,742.69 ഡോളറായി കണക്കാക്കിയതോടെ ലക്സംബർഗ് ഏറെ മുന്നിലാണ്.
തൊട്ട് പുറകിലായി അയർലൻഡ് 134,000 ഡോളറും സിംഗപ്പൂർ 133,000 ഡോളറുമായി സ്ഥാനം പിടിച്ചത്. മക്കാവോ എസ്എആർ (1.31 ലക്ഷം ഡോളർ), ഖത്തർ (1.12 ലക്ഷം ഡോളർ), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (96,845), സ്വിറ്റ്‌സർലൻഡ് (91,931), സാൻ മറിനോ (86,988) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്.
അതേ സമയം ഈ പട്ടികയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒമ്പതാം സ്ഥാനത്ത് എത്തിയത് ഏറെ കൗതുകമായി. രാജ്യത്തിന്റെ പ്രതിശീർഷ ജിഡിപി $85,372.686 ആണ്. അതേ സമയം 82,831 ഡോളറുമായി നോർവേ ആദ്യ പത്ത് സ്ഥാനത്ത് ഇടം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: