ബാരി : ഇറ്റലിയിൽ വച്ച് നടക്കുന്ന ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി അവലോകനം ചെയ്തു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉൾപ്പെടെയുള്ള ആഗോള വേദികളിലും ബഹുമുഖ സംരംഭങ്ങളിലും സഹകരണം ശക്തിപ്പെടുത്താനും സമ്മതിച്ചു.
പ്രധാനമന്ത്രി മോദിയുടെ തെക്കൻ ഇറ്റലിയിലെ അപുലിയയിലേക്കുള്ള ഒരു ദിവസത്തെ സന്ദർശനത്തിനൊടുവിൽ വെള്ളിയാഴ്ച ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രിയോട് മോദി നന്ദി പറഞ്ഞു.
സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനായുള്ള തങ്ങളുടെ പങ്കിട്ട കാഴ്ചപ്പാട് നിറവേറ്റാൻ നേതാക്കൾ പ്രതിജ്ഞാബദ്ധരായതായും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) യെ കുറിച്ചും ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം (എംഇഎ) പ്രസ്താവനയിൽ പറഞ്ഞു.
ഇന്തോ-പസഫിക് ഓഷ്യൻ ഇനിഷ്യേറ്റീവ് ചട്ടക്കൂടിന് കീഴിൽ നടപ്പിലാക്കുന്ന സംയുക്ത പ്രവർത്തനങ്ങൾ സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്കിനായുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാട് നിറവേറ്റുന്നതിനായി ഇരു നേതാക്കളും പ്രതീക്ഷിക്കുന്നുണ്ടെന്ന് മേഖലയിൽ ചൈനയുടെ ആക്രമണാത്മക നടപടികൾക്കിടയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പ്രധാനപ്പെട്ട പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുകയും ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഉൾപ്പെടെയുള്ള ആഗോള വേദികളിലും ബഹുമുഖ സംരംഭങ്ങളിലും സഹകരണം ശക്തിപ്പെടുത്താനും അവർ സമ്മതിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: