കുവൈറ്റ് സിറ്റി : തൊഴിലാളികള്‍ താമസിച്ച് വന്ന കെട്ടിട സമുച്ചയത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ ധനസഹായം ഉടന്‍ തന്നെ നല്‍കുമെന്ന് എന്‍ബിടിസി മാനേജ്‌മെന്റ് അറിയിച്ചു. ഇന്‍ഷുറന്‍സ് തുകയും കൂടി ചേര്‍ത്ത് നല്ലൊരു തുക കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് എന്‍ബിടിസി മാനേജ്‌മെന്റ് വ്യക്തമാക്കി.
കുടുംബങ്ങളുടെ ദുഖത്തില്‍ പങ്ക് ചേരുന്നു.കുടുംബാംഗങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ടാകുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ഒരു സംഘത്തെ സജ്ജമാക്കി വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാനേജ്മെന്റ് വെളിപ്പെടുത്തി.മരിച്ചവരുടെ കുടുംബത്തെ കമ്പനി ചേര്‍ത്തുനിര്‍ത്തും.
ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പെടെ 31 പേരുടെ മൃതദേഹങ്ങള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോയി. ആംബുലന്‍സുകളില്‍ പൊലീസ് അകമ്പടിയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിക്കുന്നത്.
45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം രാവിലെ പത്തരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 14 പേരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ദല്‍ഹിയിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: