Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുടുംബങ്ങളുടെ കണ്ണീരൊപ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2024, 03:25 am IST
in Editorial

കുവൈറ്റിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ നാല്‍പ്പത്തിരണ്ട് ഭാരതീയരടക്കം അന്‍പതോളം പേര്‍ മരിക്കാനിടയായ സംഭവം നടുക്കമുണ്ടാക്കുന്നതാണ്. മരിച്ചവരില്‍ ഇരുപത്തിനാല് പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഇനിയുമുണ്ട്. കണ്ടെടുക്കാത്തവയുമുണ്ടാവാം. അതുകൊണ്ടാണ് മരണസംഖ്യ ഉയരാനിടയുണ്ടെന്ന് പറഞ്ഞത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് പതിവുരീതിയില്‍ പറയുന്നുണ്ട്. അതേസമയം ഗ്യാസ് സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. അതിദാരുണമായ ഈ സംഭവം നടന്നത് ആയിരക്കണക്കിന് കിലോമീറ്റര്‍ അപ്പുറത്താണെങ്കിലും മലയാളികള്‍ക്ക് അത് അയല്‍ സംസ്ഥാനത്തുണ്ടായതുപോലെയാണ് തോന്നുന്നത്. കാരണം തൊഴിലന്വേഷകരായ അവര്‍ക്ക് കുവൈറ്റ് ഒട്ടും അകലെയല്ല. ലക്ഷക്കണക്കിന് മലയാളികളാണ് അവിടെ പണിയെടുക്കുന്നത്. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് കുവൈറ്റില്‍നിന്ന് ആയിരക്കണക്കിന് മലയാളികള്‍ക്കാണ് ഓടിപ്പോരേണ്ടി വന്നത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെപ്പോലും അത് പ്രതികൂലമായി ബാധിക്കുകയുണ്ടായി. ഇവരില്‍ പലര്‍ക്കും പിന്നീട് അവിടേക്ക് പോകാന്‍ കഴിയാതെയായെങ്കിലും കാലാന്തരത്തില്‍ നിരവധി മലയാളികള്‍ തൊഴില്‍തേടി കുവൈറ്റിലേക്ക് പോയി. ഇവരില്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ അപകടമരണം സംഭവിച്ചിട്ടുള്ളത്.

മലയാളിയായ ഒരു വ്യവസായിയുടെ കമ്പനിയിലെ ജോലിക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. ആറോ ഏഴോ നിലയിലുള്ള കെട്ടിടമാണിത്. തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് ഇതില്‍ താമസിക്കുന്നവര്‍ പരിഭ്രാന്തരായി ജനലുകളിലൂടെയും മറ്റും താഴേക്ക് ചാടുകയായിരുന്നുവത്രേ. ഇങ്ങനെയും നിരവധി പേര്‍ മരിച്ചതായാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇവിടെ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. വലിയ ഒരു കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി അത് ആളിപ്പടരുമ്പോള്‍ രക്ഷപ്പെടാനുള്ള വഴികള്‍ ഉണ്ടായിരിക്കണം. കെട്ടിടത്തിന്റെ രൂപകല്‍പ്പന തന്നെ ഇതനുസരിച്ചായിരിക്കും. കുവൈറ്റില്‍ അപകടം നടന്ന കെട്ടിടത്തില്‍ ഇങ്ങനെയുള്ളതൊന്നും ഉണ്ടായിരുന്നില്ല എന്നാണോ കരുതേണ്ടത്? സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ഇരുന്നൂറോളം വരുന്ന തൊഴിലാളികളെ ഇവിടെ പാര്‍പ്പിച്ചിരുന്നതെന്നാണ് അറിയുന്നത്. തീ ആളിപ്പടര്‍ന്നതോടെ പുക ശ്വസിച്ച് ശ്വാസംമുട്ടിയവരാണ് താഴേക്ക് ചാടി മരണമടഞ്ഞത്. തീപിടുത്തം പോലുള്ള അപകടമുണ്ടായാല്‍ പാലിക്കേണ്ടതായ മുന്‍കരുതലുകളൊന്നും ഉണ്ടായിരുന്നില്ലെന്നു വിചാരിക്കണം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇത്രയധികം തൊഴിലാളികളെ പാര്‍പ്പിച്ചത് നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടായിരിക്കില്ലല്ലോ. തൊഴിലാളികളല്ലേ, അവരുടെ ജീവന്‍ അത്രയൊന്നും വിലപ്പെട്ടതല്ലല്ലോ. അവര്‍ക്ക് എന്തു വേണമെങ്കിലും സംഭവിക്കട്ടെ. കമ്പനിയുടമയുടെയും മറ്റും ഈ ചിന്തയാണ് ഇത്തരം ‘കൂട്ടക്കൊലയ്‌ക്ക്’ വഴിയൊരുക്കുന്നത്. ഈ കൊടുംദുരന്തത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അധികൃതര്‍ ശക്തമായ നടപടികളെടുക്കണം.

ദാരുണ മരണത്തിനിരയായ മലയാളികള്‍ പലരും സ്വന്തം കുടുംബത്തിന്റെ അത്താണികളാണ്. വല്ലപാടും ജീവിതത്തില്‍ കരപറ്റാനാണ് അവര്‍ അന്യനാട്ടില്‍പ്പോയി കഷ്ടപ്പെടാന്‍ തീരുമാനിച്ചത്. ഇവരുടെ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. സംഭവം നടന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിക്കുകയും മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപാ വീതം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കുവൈറ്റിലെത്തിയ ഭാരത വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും, ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, പരിക്കേറ്റവര്‍ക്ക് വൈദ്യസഹായമെത്തിക്കല്‍, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപാ വീതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായികളായ യൂസഫലിയും രവി പിള്ളയും സഹായധനം പ്രഖ്യാപിച്ചിട്ടുള്ളതും സ്വാഗതാര്‍ഹം. ഇതുകൊണ്ടു മാത്രമായില്ല. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകുമെന്ന് കമ്പനിയുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാത്തരത്തിലുള്ള നഷ്ടപരിഹാരവും നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചില ഉത്തരവാദിത്വങ്ങളുണ്ട്. അതില്‍നിന്ന് ഒഴിഞ്ഞുമാറരുത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് മറ്റെന്തൊക്കെ സഹായം നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കണം. തിരുവനന്തപുരം ലോക കേരള സഭയുടെ ദീപാലങ്കാരങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുള്ളത് നല്ല കാര്യം. എന്നാല്‍ ഇതൊരു പ്രതീകാത്മക നടപടി മാത്രമേ ആകുന്നുള്ളൂ. ആശ്രയമായിരുന്നവരുടെ നഷ്ടം കുടുംബങ്ങളെ ബാധിക്കാത്തവിധത്തിലുള്ള സഹായങ്ങള്‍ നല്‍കേണ്ടതുണ്ട്.

 

Tags: keralaKuwait tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.