കോഴിക്കോട്: മെഡിക്കല്‍ യുജി പ്രവേശനത്തിനുള്ള 2024ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ സുപ്രീം കോടതിയുടെ ആദ്യ വിധി ആശങ്കപ്പെടുത്തുന്നതാണെന്ന് പ്രമുഖ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ സൈലം അറിയിച്ചു.
മാര്‍ക്ക് ദാനം, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങള്‍ ഗൗരവമുള്ളതാണ് എന്ന് കോടതി നിരീക്ഷിക്കുകയും നീറ്റ് പരീക്ഷയുടെ പവിത്രതയെ ഇതെല്ലാം ബാധിച്ചെന്നു വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഹര്‍ജി ജൂലൈ 8നു പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. മെഡിക്കല്‍ കോളജുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള കൗണ്‍സലിങ് ആരംഭിക്കും. ഇതുപോലും താത്ക്കാലികമായി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയാറായിട്ടില്ല.
സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായ കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് ആര്. ബസന്തിനെ വേണ്ടി നിയോഗിക്കുമെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: