അദാനി ഇന്ത്യയിലെ നമ്പര്‍ വണ്‍ സിമന്‍റ് കമ്പനിയാകാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യവികസനവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഇനിയും മുന്നേറുമെന്ന പ്രതീക്ഷയോടെയാണ് അദാനി തന്റെ സിമന്‍റ് വ്യവസായം വീണ്ടും വിപുലമാക്കാന്‍ ഒരുങ്ങുന്നത്. പുതിയൊരു സിമന്‍റ് കമ്പനിയെ ഏറ്റെടുത്തായിരിക്കും ഇത് ചെയ്യുക.
ഇപ്പോള്‍ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് സിമന്‍റാണ് ഏറ്റവും വലിയ സിമന്‍റ് നിര്‍മ്മാണ കമ്പനി. അദാനിയ്‌ക്ക് ഇപ്പോള്‍ രണ്ട് സിമന്‍റ് കമ്പനികളുണ്ട്.- അംബുജ സിമന്‍റ്സും എസിസി സിമന്‍റ്സും. ദക്ഷിണേന്ത്യയില്‍ താരതമ്യേന ദുര്‍ബലമായ സാന്നിധ്യമാണ് എസിസിയ്‌ക്കുള്ളതെന്നതിനാല്‍ ഒരു പക്ഷേ എസിസി വഴിയായിരിക്കും പുതിയ സിമന്‍റ് കമ്പനിയെ വാങ്ങുക. അബുജ സിമന്‍റ്സാകട്ടെ കടമില്ലാത്ത കമ്പനിയാണ്. ബാങ്ക് നിക്ഷേപവും ബാങ്കില്‍ നിന്നും പിന്‍വലിച്ച തുകയുമായി ഏകദേശം 24,338 കോടി രൂപയുടെ ക്യാഷ് ബുക്ക് അംബുജ സിമന്‍റ്സിനുണ്ട്. ഇതുവഴിയും ചിലപ്പോള്‍ പുതിയ സിമന്‍റ് നിര്‍മ്മാണക്കമ്പനിയെ വാങ്ങിയേക്കും.
അദാനി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് പെന്ന സിമന്‍റ്, സൗരാഷ്‌ട്ര സിമന്‍റ്, ജയപ്രകാശ് അസോസിയേറ്റ്സ്, വാഡ് രാജ് എന്നീ സിമന്‍റ് കമ്പനികളില്‍ ഏതെങ്കിലും ഒന്നിനെയായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: