കൊച്ചി: സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) നടപടിയെ ചോദ്യം ചെയ്ത ഒരു കൂട്ടം ഹര്‍ജികളില്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. ജസ്റ്റിസ് എ. മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങിയ ബെഞ്ച് എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷമാണ് ഹര്‍ജികള്‍ വിധി പറയാനായി മാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ 12ന്, കെഎടി രണ്ട് ട്രാന്‍സ്ഫര്‍ ലിസ്റ്റുകള്‍ അസാധുവാക്കിയിരുന്നു, ഹോം സ്റ്റേഷനുകളുടെയും മറ്റു ട്രാന്‍സ്ഫറുകളുടെയും ലിസ്റ്റുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയത്. ഹോം സ്റ്റേഷനുകളിലെയും അയല്‍ ജില്ലകളിലെയും സേവന സീനിയോറിറ്റി കണക്കിലെടുത്ത് ഒരു മാസത്തിനുള്ളില്‍ ഈ ലിസ്റ്റുകള്‍ പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: