ഡെറാഡൂണ്‍: പുരാതന പുണ്യനഗരമായ ജ്യോതിര്‍മഠ് തിരികെ വരുന്നു. ജോഷിമഠ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശത്തിന്റെ പേര് ജ്യോതിര്‍മഠ് എന്ന് മാറ്റാനുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.
നൈനിറ്റാളിലെ കോശ്യാകുടോലി ഇനി മുതല്‍ കൈംചി ധാം ആയിരിക്കും. സ്ഥലനാമം മാറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി കഴിഞ്ഞ വര്‍ഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ബദരീനാഥ് ധാമിലേക്കുള്ള കവാടമാണ് ജ്യോതിര്‍മഠ്. ചമോലി ജില്ലയിലെ ഒരു താലൂക്ക് കേന്ദ്രമാണിത്. എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരാചാര്യര്‍ അമരകല്പ വൃക്ഷത്തിന് കീഴില്‍ തപസ്സനുഷ്ഠിച്ച് ജ്ഞാനോദയം നേടിയെന്നതാണ് ജ്യോതിര്മഠിന്റെ പ്രാധാന്യമായി ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: