ബെംഗളൂരു: ഡി.കെ. ശിവകുമാറിന്റെ മുഖത്തേറ്റ അടിയായിരുന്നു സഹോദരനായ ഡി.കെ.സുരേഷിന്റെ ലോക് സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി. വൊക്കലിംഗ സമുദായത്തിന് പ്രാധാന്യമുള്ള ബെംഗളൂരു റൂറല്‍ സീറ്റില്‍ 2.60 ലക്ഷം വോട്ടിന് മഞ്ജുനാഥ് ജയിച്ചപ്പോള്‍ ഡി.കെ. ശിവകുമാറിന്റെ രാഷ്‌ട്രീയമോഹങ്ങള്‍ക്കുള്ള തിരിച്ചടിയായി മാറി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൊക്കലിംഗ സമുദായത്തിന്റെ വോട്ടുകള്‍ ദുഷ്പ്രചാരണങ്ങളിലൂടെ തട്ടിയെടുക്കാന്‍ ഡി.കെ. ശിവകുമാറിനും കൂട്ടര്‍ക്കും കഴിഞ്ഞിരുന്നു. എന്നാല്‍ ദേവഗൗഡയ്‌ക്കും മകന്‍ എച്ച്. ഡി. കുമാരസ്വാമിക്കും മുന്‍തൂക്കമുള്ള ഓള്‍ഡ് മൈസൂര്‍ മേഖല വൊക്കലിംഗ സമുദായത്തിന് നല്ല മേല്‍ക്കയ്യുള്ള പ്രദേശമാണ്. ഇവിടെ വൊക്കലിംഗ സമുദായം കോണ്‍ഗ്രസിനെ വിട്ട് വീണ്ടും ബിജെപിയിലേക്കും ജനതാദളിലേക്കും മടങ്ങിയെത്തി എന്നതാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെയും ജനതാദളിന്റെയും നേട്ടം. മാത്രമല്ല, വൊക്കലിംഗ സമുദായത്തോട് നല്ല അടുപ്പം പാലിച്ചിരുന്ന ബിജെപി നേതാവ് യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര കര്‍ണ്ണാടക ബിജെപിയുടെ തലപ്പത്ത് എത്തിയതും ബിജെപിയോടുള്ള വൊക്കലിംഗ സമുദായത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കുന്നതിന് കാരണമായി.
ദേവഗൗഡയുടെ മരുമകനാണ് മഞ്ജുനാഥ് എങ്കിലും അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. ഡി.കെ. ശിവകുമാറിന്റെ മേധാവിത്വത്തിന് തിരിച്ചടി നല്‍കാന്‍ ബെംഗളൂരു റൂറലില്‍ ബിജെപിയും ജനതാദളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ഇതാണ് ഡി.കെ. സുരേഷിന്റെ ദയനീയ പരാജയത്തിന് വഴിയൊരുക്കിയത്.
ഇതോടെ വൊക്കലിംഗ സമുദായത്തിന്റെ ചാമ്പ്യനാകാനുള്ള ഡി.കെ.ശിവകുമാറിന്റെ ശ്രമം പൊളിഞ്ഞിരിക്കുകയാണ്. ഇത് ഭാവിയില്‍ കര്‍ണ്ണാടകം കയ്യടക്കാമെന്നും ശിവകുമാറിന്റെ സ്വപ്നങ്ങള്‍ക്കും വന്‍തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: