ബിഗ് ബോസ് മലയാളം ആറ് അവസാന ഘട്ടത്തിലാണ്. ഞായറാഴ്ച ഗ്രാൻഡ് ഫിനാലെയാണ്. ആരാകും വിജയിയെന്ന് അറിയാൻ ഷോയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. ഒട്ടേറെ പ്രത്യേകതകളോടെ എത്തിയ ഇത്തവണത്തെ ഷോയുടെ അവതാരകനും നടനുമായ മോഹൻലാലും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് വോട്ടിങിന്റെ പ്രാധാന്യമാണ്. ബിഗ് ബോസ് വീട്ടിലെ മത്സരാര്ഥികളുടെയും അവസാന വിധി നിര്‍ണയിക്കുന്നത് പ്രേക്ഷകരുടെ വോട്ടുകളാണ്.
ഞായറാഴ്ച ബിഗ് ബോസ് മലയാളം ഷോ സീസണ് ആറിന്റെ കിരീടം ഹൗസിൽ അവശേഷിക്കുന്ന ഫൈനലിസ്റ്റുകളിൽ ഒരാൾ ചൂടും. വീട്ടില്‍ ആറ് മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്. അര്‍ഹതയുള്ള മത്സരാര്‍ഥി വിജയിയായി ഉയര്‍ന്ന് വരുന്നത് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. അതേസമയം ഹൗസിൽ ഇപ്പോൾ ഇതുവര എവിക്ടായി പോയ മത്സരാർത്ഥികളുടെ റീ എൻട്രിയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
വെള്ളിയാഴ്ച വരെ മത്സരാർത്ഥികളുടെ റീ എൻട്രികൾ ഉണ്ടാകും. ഇരുപത്തിയഞ്ച് പേരും ഒരുമിച്ചുള്ള ബിഗ് ബോസ് വീട് കാണാനും പ്രേക്ഷകർക്ക് ആഗ്രഹമുണ്ട്. അതേസമയം ഹൗസിൽ വീണ്ടും ഒരു എവിക്ഷൻ നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഇതുവരെ ആറ് ഫൈനലിസ്റ്റുകളാണ് ഹൗസിൽ ഉണ്ടായിരുന്നത്. അവരിൽ നിന്നും അഞ്ച് പേർ മാത്രമാണ് ഗ്രാന്റ് ഫിനാലെ വേദിയിലേക്ക് എത്തുക. അതിനാലാണ് ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുന്നത്.
ശ്രീതു കൃഷ്ണൻ പുറത്തായി എന്നാണ് റിപ്പോർട്ടുകൾ. മിഡ് നൈറ്റ് എവിക്ഷനാണ് ശ്രീതുവിന് വേണ്ടി ബിഗ് ബോസ് ഒരുക്കിയിരുന്നത്. ആദ്യമായിട്ടാകും ഒരുപക്ഷെ ബിഗ് ബോസ് ഹൗസിൽ മിഡ് നൈറ്റ് എവിക്ഷൻ നടക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ സേഫ് ഗെയിമർ ശ്രീതുവാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
അർജുൻ-ശ്രീതു കോമ്പോ കാരണം മാത്രമാണ് ശ്രീതു ഇത്രയേറെ ദിവസങ്ങൾ ഹൗസിൽ തുടർന്നത്. അർജുൻ-ശ്രീതു കോമ്പോയ്ക്ക് ആരാധകർ ഏറെയായിരുന്നു. കോമ്പോ ഫാൻസിന്റെ ആരാധകരാണ് ശ്രീതുവിനെ വീട്ടിൽ പിടിച്ച് നിർത്തിയതും. ഫാമിലി വീക്കിൽ അമ്മ വന്നപ്പോൾ ശ്രീതുവിനോട് ഉറ്റയ്ക്ക് ഗെയിം കളിക്കാൻ ആവശ്യപ്പെട്ടുവെങ്കിലും ശ്രീതു രണ്ട് ദിവസം മാത്രമാണ് അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുത്ത് നിന്നത്.
ശേഷം വീണ്ടും കോമ്പോ പിടിച്ച് കളിക്കുന്നത് തുടർന്നു. സിജോ, അൻസിബ, നോറ പോലുള്ള ഗെയിം കളിക്കുന്ന മത്സരാർത്ഥികൾ പുറത്തായതും ശ്രീതുവിന്റെ കോമ്പോ ഗെയിം കാരണമാണെന്ന അഭിപ്രായവും പ്രേക്ഷകർക്കുണ്ട്. സീസൺ അഞ്ചിൽ ഫിനാലെയ്ക്ക് ഒരു ദിവസം ശേഷിക്കെ മോഹൻലാൽ ഹൗസിൽ നേരിട്ടെത്തിയാണ് ആറ് മത്സരാർത്ഥികളിൽ നിന്നും ഒരാളെ പുറത്താക്കിയത്.
അന്ന് മോഹൻലാൽ നടത്തിയ എവിക്ഷനിലൂടെ ഹൗസിൽ നിന്നും പുറത്തായത് സെറീനയായിരുന്നു. അതേസമയം ശ്രീതുവിന്റെ എവിക്ഷൻ നല്ല തീരുമാനം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അർജുൻ ഫാൻസ് മൂലം ശ്രീതു സേവായി റിഷി പുറത്താകുമോയെന്ന ഭയം പ്രേക്ഷകർക്കുണ്ടായിരുന്നു. നേരത്തെ എവിക്ടായി പോകണ്ട മത്സരാർത്ഥിയായിരുന്നു ശ്രീതു.
ഇപ്പോൾ എങ്കിലും പോയത് നന്നായി, ശ്രീതു പുറത്തായത് നന്നായി. ടോപ്പ് ടണ്ണിൽ പോലും നിൽക്കൻ ഒട്ടും അർഹതയില്ലാത്ത കൺടസ്റ്റന്റ് ആയിരുന്നു, ഈ സീസണിലെ ആദ്യത്തെ ഫെയർ എവിക്ഷൻ ശ്രീതുവിന്റേതാണെന്നും കമന്റുകളുണ്ട്. അതേസമയം ശ്രീതു പുറത്തായതിനാൽ കോമ്പോ ഫാൻസിന്റെ വോട്ടുകൾ ഇനിയുള്ള ദിവസങ്ങളിൽ അർജുന് ലഭിക്കും. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ചെന്നൈയിൽ സെറ്റിൽഡാണ് ശ്രീതു.
ശ്രീതു എന്നതിനെക്കാൾ ബിഗ് ബോസിൽ വരും മുമ്പ് കുടുംബപ്രേക്ഷകർക്ക് ശ്രീതു അമ്മയറിയാതെ സീരിയലിൽ അവതരിപ്പിച്ച അലീന ടീച്ചർ എന്ന കഥാപാത്രമാണ് കൂടുതൽ സുപരിചിതം. എറണാകുളം സ്വദേശിയാണ് ശ്രീതു കൃഷ്ണന്. തമിഴ് സീരിയലിലൂടെയാണ് ശ്രീതു കൃഷ്ണന് തന്റെ കരിയർ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: