മാലദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യൻ ദ്വീപുകളെ അടുത്തറിയാനുമാണ് ഭാരതീയരോട് ശ്വേത മേനോൻ ആഹ്വാനം ചെയ്തത്.ലക്ഷദ്വീപ് ടൂറിസത്തെ പ്രശംസിച്ചതിന് പിന്നാലെ മാലദ്വീപ് ഭരണകൂടം പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രിയെ പ്രശംസിച്ചും ലക്ഷദ്വീപിനെ പിന്തുണച്ചും താരം പ്രതികരിച്ചത് ഇതോടെ, നടി ബിജെപിയിലേക്ക് അടുക്കുന്നു എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബിജെപിയിലേക്ക് പോകുമോ എന്ന കാര്യത്തിൽ പ്രതികരിക്കുകയാണ് ശ്വേതാ മേനോൻ.ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിനൊപ്പം ആര് നിൽക്കുന്നുവോ അവർക്കൊപ്പമായിരിക്കും താൻ എന്ന് നടി പറയുന്നത്.
“പ്രധാനമന്ത്രി നരേന്ദ്രമോദി സർ ലക്ഷദ്വീപിൽ ഇരുന്നു കൊണ്ട് ഒരു ഫോട്ടോ ഇട്ടു. അദ്ദേഹം ആ സ്ഥലത്തെ സഹായിക്കുകയായിരുന്നു. എന്റെ അച്ഛൻ ലക്ഷദ്വീപിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അതെനിക്ക് മനസ്സിലായി. ആ സമയത്ത് രാഷ്‌ട്രീയമായിരുന്നില്ല.ഒരു സൈനികന്റെ മകൾ എന്ന നിലയിൽ അഭിമാനമായിരുന്നു തോന്നിയത്. അതുകൊണ്ടാണ് മറ്റുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പങ്കെടുത്തപ്പോൾ ഞാൻ സർക്കാരിനെ പിന്തുണച്ചത്. കൊറോണ സമയത്ത് കേരള ടൂറിസത്തെ ഉയർത്തണമെന്ന് പോസ്റ്റ് ഇട്ടിരുന്നു.എന്നാൽ ആരും ഏറ്റെടുത്തിരുന്നില്ല. എന്നാൽ മോദിജി ലക്ഷദ്വീപിൽ പോയി. ആ സ്ഥലത്തെ ലോകമൊട്ടാകെ പ്രചരിപ്പിച്ചു. അതുകൊണ്ടാണ് സപ്പോർട്ട് ചെയ്തത്”
ഒരു സൈനികന്റെ മകളായതുകൊണ്ട് ഒരുപാട് സ്ഥലങ്ങൾ കാണാനും അവിടുത്തെ ചരിത്രം പഠിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ലക്ഷദ്വീപിൽ പ്രധാനമന്ത്രി എത്തിയപ്പോൾ സപ്പോർട്ട് ചെയ്തത് രാഷ്‌ട്രീയമായിരുന്നില്ല, ഒരു വികാരത്തിന്റെ പുറത്താണ്.ഞാനെന്തു ചെയ്താലും അതിൽ രാഷ്‌ട്രീയം കയറി വരുന്നതാണ്. തൃശ്ശൂരിൽ പ്രധാനമന്ത്രി എത്തിയപ്പോൾ ക്ഷണിച്ചിരുന്നു, പക്ഷേ പോകാൻ കഴിഞ്ഞില്ല. ആ സമയം ഞാൻ ദുബായിലായിരുന്നു. തൃശ്ശൂരിൽ എത്തിയെങ്കിലും ആ ദിവസം തന്നെ ഒരുപാട് പരിപാടികളും ഉണ്ടായിരുന്നു.ഒരു സൈനികന്റെ മകൾ എന്ന നിലയ്‌ക്ക് പാർട്ടി അല്ല രാജ്യമാണ് എനിക്ക് വലുത്. ആര് രാജ്യത്തിനൊപ്പം നിൽക്കുന്നുവോ അവർക്കൊപ്പമാണ് ഞാൻ. നാളെ ഞാൻ ബിജെപിയിൽ ചേരുമോ എന്നും അറിയില്ല” എന്നും ശ്വേതാ മേനോൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: