തിരുവനന്തപുരം: ജലാശയങ്ങള്‍ നികന്നോ നികത്തിയോ വീടുവച്ച് താമസിക്കുന്നവരുടെ ഭൂരേഖകളില് മാറ്റം വരുത്തി പതിച്ചുനല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന് നിയമസഭയില്‍ അറിയിച്ചു. കടല്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ ദൂരപരിധി കഴിഞ്ഞുള്ള പുറമ്പോക്കുകള്‍ അളന്ന് തിരിച്ച് മത്സ്യത്തൊഴിലാളികളുടെ പട്ടയപ്രശ്നം
പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മറ്റു വകുപ്പുകളുടെ കൈവശമുള്ള പുറമ്പോക്കുകള്‍ പതിച്ചുനല്കാന് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഭൂരഹിതരായ ആയിരക്കണക്കിനാളുകള്‍ പുറമ്പോക്ക് ഭൂമികളില്‍ താമസിക്കുന്നുണ്ട്. ഇതിലേറെയും മുമ്പ് ജലാശയങ്ങളായിരുന്ന ഇടങ്ങളാണ്, ദീര്‍ഘകാലമായി നികത്തപ്പെട്ട ജലാശയങ്ങള്‍ റവന്യൂ രേഖകളില്‍ നിലവിലെ സ്ഥിതി അനുസരിച്ച് മാറ്റം വരുത്തി അര്‍ഹര്‍ക്ക് പട്ടയം നല്‍കും. ജലാശയങ്ങളുടെ പുറമ്പോക്കുകള്‍ ഉള്‍പ്പെടെയുളള പൊതുസ്ഥലങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കാനാകാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രത്യേക കേസുകളില്‍ മാത്രം കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നത് പരിശോധിക്കും.
ദൂരപരിധിക്കു പുറത്തുള്ള സ്ഥലങ്ങള്‍ സര്‍വെ ചെയ്ത് കടല്‍ പുറമ്പോക്കുകള്‍ എന്ന വിഭാഗത്തില്‍ നിന്നും ഒഴിവാക്കി അര്‍ഹര്‍ക്ക് പതിച്ചു നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ജില്ലയിലെ 250 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് അടുത്തുതന്നെ പട്ടയം നല്‍കുമെന്നും മന്ത്രി പറഞ്ഞു.മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: