കൊച്ചി: കാലവര്‍ഷം 12 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ മഴയില്‍ 23 ശതമാനത്തിന്റെ കുറവ്. ഏറ്റവും അധികം മഴ കുറഞ്ഞത് കൊല്ലത്താണ് 51 ശതമാനം.
പാലക്കാട് രണ്ട് ശതമാനം കൂടിയപ്പോള്‍ തൃശ്ശൂരില്‍ ശരാശരി മഴ കിട്ടി. ആലപ്പുഴയില്‍ 49, എറണാകുളം- 35, ഇടുക്കി- 35, പത്തനംതിട്ട- 34, കോഴിക്കോട്- 25 ശതമാനം വീതവും മഴ കുറഞ്ഞു. മറ്റ് ജില്ലകളില്‍ ശരാശരി 10 മുതല്‍ ശതമാനം വരെ മഴയില്‍ കുറവുണ്ട്. ഇന്ന് മുതല്‍ മഴയുടെ ശക്തിയില്‍ പൊതുവെ കുറവ് കാണിക്കുന്നുണ്ട്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരും.
വേഗത്തില്‍ ആകാശമിരുണ്ട് മഴ പെയ്തൊഴിയുന്നതാകും രീതി. ചിലയിടങ്ങളില്‍ മഴ അരമണിക്കൂര്‍ വരെ നീണ്ട് നിന്നേക്കാം. ഇന്ന് നിലവില്‍ പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: