അമ്പലപ്പുഴ : ന്യൂനപക്ഷങ്ങളോട് അതിരു കവിഞ്ഞ പ്രീണനമാണ് സിപിഎം നടത്തുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ഇടതു മുന്നണി വിട്ടു വീഴ്ച ചെയ്യുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തകഴി വടക്ക് 3335-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ വിഗ്രഹ പ്രതിഷ്ഠയുടെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ചിഹ്നം നോക്കി വോട്ടു ചെയ്യുന്നവര്‍ തിരുമണ്ടന്മാരും ജാതി നോക്കി വോട്ടു ചെയ്യുന്നവര്‍ മിടുക്കരുമായി.
മതേതരത്വ മുഖം കാണിക്കാനാണ് സിപിഐ രാജ്യ സഭാ സീറ്റ് മുസ്ലീമിന് നല്‍കിയത്.ഇടതു പക്ഷ പ്രസ്ഥാനമാണ് എസ്എന്‍ഡിപിയെ വളര്‍ത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് തളര്‍ച്ചയുണ്ടായി. തിരുത്തേണ്ടവര്‍ അത് തിരുത്തണം. അതിന് സമയമുണ്ട്. മോദി സര്‍ക്കാര്‍ ഇല്ലാതാകാന്‍ വേണ്ടി അഖിലേന്ത്യാ തലത്തില്‍ മുസ്ലീം സമുദായം തീരുമാനമെടുത്തതു കൊണ്ടാണ് കോണ്‍ഗ്രസ് വിജയിച്ചത്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഇടതു മുന്നണിക്ക് ഒരു സീറ്റാണ് കിട്ടിയത്. എന്നാല്‍ പിന്നീട് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി തൂത്തു വാരി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമ സഭാ തെരഞ്ഞെടുപ്പിലും പ്രത്യേക വോട്ടിങ് പാറ്റേണാണ്. കേരളത്തില്‍ പിന്നാക്ക വകുപ്പുണ്ടാക്കണം. പെന്ഷന് കൃത്യമായി കൊടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശാഖാ യോഗം പ്രസിഡന്റ് ജി.നാരായണന് അധ്യക്ഷനായി. എസ്എന്‍ഡിപി കുട്ടനാട് യൂണിയന് ചെയര്മാന് പച്ചയില്‍ സന്ദീപ് മുഖ്യ പ്രഭാഷണവും യൂണിയന് കണ്‍വീനര്‍ അഡ്വ: പി.സുപ്രമോദം സംഘടനാ സന്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: