കോട്ടയം: മുസ്ലിം ജനവിഭാഗത്തെ ബിജെപി എംപിയാക്കാത്തതില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എന്താ കുണ്ഠിതം! മുസ്ലിംജനവിഭാഗത്തെ പ്രാതി നിധ്യത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായി ഒഴിവാക്കിയത് ജനാധിപത്യ വിരുദ്ധമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. മുസ്ലിം ഭാഗത്തുനിന്ന് ഒരു എംപി പോലും ബിജെപിക്ക് കേരളത്തില്‍ ഇല്ല. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും പങ്കാളിത്തം നല്‍കുക സാമാന്യ മര്യാദയാണത്രെ.
എന്തെങ്കിലും പറയുമ്പോള്‍ അത് സെല്‍ഫ് ഗോള്‍ ആകാതിരിക്കാനെങ്കിലും സുധാകരന്‍ ശ്രദ്ധിക്കേണ്ടേ എന്നാണ് സോഷ്യല്‍ മീഡിയ ആരായുന്നത്. കേരളത്തില്‍ മുസ്‌ളീം പ്രാതിനിധ്യമില്ലെന്ന് സങ്കടപ്പെടുന്ന സുധാകരന്‍ മലപ്പുറത്ത് ബിജെപി നിറുത്തിയ സ്ഥാനാര്‍ത്ഥി ഡോ.എം അബ്ദുല്‍ സലാമിനെ പൊരുതി തോല്‍പ്പിച്ച പാര്‍ട്ടിയാണ്. അബ്ദുല്‍ സലാമിന് എന്തായിരുന്നു കുറവ്? രാജ്യാന്തര ശ്രദ്ധ നേടിയ ശാസത്രജ്ഞന്‍. വിദേശത്തുള്‍പ്പെടെ അധ്യാപകനായി പ്രവര്‍ത്തിച്ച പരിചയം, ബയോളജിക്കല്‍ സയന്‍സില്‍ 13 പുസ്തകങ്ങള്‍. പാര്‍ലമെന്‌റില്‍ തിളങ്ങാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ എന്തുകൊണ്ടും യോഗ്യന്‍. ബിജെപിക്ക് മുസ്ലിം എംപി വേണമെന്ന് ആഗ്രഹിക്കുന്ന സുധാകരന്‍ മലപ്പുറത്ത് അബ്ദുല്‍ സലാമിനെ പിന്തുണച്ചിരുന്നെങ്കില്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ.
ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുള്ളക്കുട്ടിയെയടക്കം അതിനിശിതമായി വിമര്‍ശിക്കുന്ന സുധാകരനാണ് ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: