കോട്ടയം: സേവാഭാരതി ഏറ്റെടുത്ത് നടപ്പാക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ പാലാ കടപ്പാട്ടൂര്‍ പൂര്‍ണശ്രീയില്‍ ഗോപിനാഥന് നായര്‍ – വിജയമ്മ ദമ്പതികള്‍ തങ്ങളുടെ ഉടമസ്ഥതയില്‍ പാലാ അന്ത്യാളത്തുള്ള 60 സെന്റ് ഭൂമി, സേവാഭാരതി ഏറ്റെടുത്തു നടപ്പാക്കുന്ന ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയിലേക്ക് ദാനം ചെയ്തു.
ഇന്നലെ പാലാ കടപ്പാട്ടൂര്‍ പൂര്‍ണശ്രീ വീട്ടില്‍ നടന്ന ചടങ്ങില്‍ ഗോപിനാഥന് നായരുടെ കുടുംബത്തില്‍ നിന്ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി. ഗോപി സ്ഥലത്തിന്റെ ആധാരം ഏറ്റുവാങ്ങി. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രശ്മി, ആര്‍എസ്എസ് വിഭാഗ് സേവാപ്രമുഖ് ആര്. രാജേഷ്, വിഭാഗ് വ്യവസ്ഥാ പ്രമുഖ് ഡി. പ്രസാദ്, സേവാഭാരതി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ജയലക്ഷ്മി അമ്മാള്‍, ജില്ലാ സംഘടനാ സെക്രട്ടറി ജി. അനില്‍, പാലാ സേവാഭാരതി പ്രവര്‍ത്തകരായ ആര്. ശങ്കരന്‍കുട്ടി, കെ.എസ്. സജി, മഹേഷ് എന്നിവര്‍ക്ക് പുറമെ പൂര്‍ണശ്രീ കുടുംബത്തെ പ്രതിനിധീകരിച്ച് ഗോപിനാഥന് നായര്‍, വിജയമ്മ ഗോപിനാഥന് നായര്‍, മകന് കിരണ്‍, ഭാര്യ ഇന്ദു, കൊച്ചുമകള്‍ കാവ്യ, മരുമകള്‍ സുധ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: