ഭുവനേശ്വര്‍: കാല്‍നൂറ്റാണ്ട് മുമ്പ് പഞ്ചായത്ത് സര്‍പഞ്ചായി(അധ്യക്ഷന്‍) പൊതുപ്രവര്‍ത്തനം ആരംഭിച്ച മോഹന്‍ ചരണ്‍ മാഞ്ചിക്ക് ലഭിച്ചത് ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാരിനെ നയിക്കാനുള്ള നിയോഗം. സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള പ്രമുഖ നേതാവ് കൂടിയായ മാഞ്ചിയുടെ സ്ഥാനലബ്ദി പിന്നോക്ക സമൂഹത്തിനുള്ള അംഗീകാരം കൂടിയായി മാറി.
പട്ടികവര്‍ഗ്ഗ സംവരണ സീറ്റായ കെഞ്ചാര്‍ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ നാലാം തവണയാണ് മാഞ്ചി വിജയിക്കുന്നത്. ബിരുദധാരിയായ മാഞ്ചി സംസ്ഥാന ആദിവാസി മോര്‍ച്ച സെക്രട്ടറിയുമായിരുന്നു. ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സന്താള്‍ സമുദായാംഗം കൂടിയാണ് മാഞ്ചി.
ഉപമുഖ്യമന്ത്രി കനക് വര്ദ്ധന് സിങ് ദേവ് എന്ന കെ.വി. ദേവ് പാട്നാഗട്ടില് നിന്ന് തുടര്‍ച്ചയായ ആറാം തവണയാണ് വിജയിച്ചെത്തുന്നത്. സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രി രാജേന്ദ്ര നാരായണ്‍ സിങ് ദേവിന്റെ കൊച്ചുമകനായ കെ.വി. ദേവിന്റെ ഭാര്യ സംഗീതാ സിങ്ദേവ് ബലന്‍ഗിറില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയും വിജയിച്ച് പാര്‍ലമെന്റിലേക്ക് എത്തിയിട്ടുണ്ട്. 2000-2009വരെ തുടര്‍ന്ന ബിജെപി-ബിജെഡി സര്‍ക്കാരില്‍ വ്യവസായ-നഗരവികസന മന്ത്രിയായിരുന്നു കെ.വി. ദേവ്. പുരി ജില്ലയിലെ നിമാപരയില് നിന്ന് ആദ്യമായി വിജയിച്ചെത്തിയ എംഎല്‍എയാണ് മറ്റൊരു ഉപമുഖ്യമന്ത്രിയായ പ്രവതി പരിദ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: