ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്നും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യ തുടര്‍ച്ചയായി 6.7 ശതമാനം വീതം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും ലോക ബാങ്ക്. ചൊവ്വാഴ്ട പുറത്തുവിട്ട ലോകബാങ്ക് റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണം.
ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.6 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക്. ആഗോള സാമ്പത്തിക വീക്ഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) ഇന്ത്യ 8.2 ശതമാനം വളര്‍ച്ച കൈവരിക്കുകയുണ്ടാി. ഇത് നേരത്തെ കണക്കുകൂട്ടിയിരുന്നതിനേക്കാള്‍ 1.9 ശതമാനത്തിന്റെ അധിക വളര്‍ച്ചയാണെന്നും ലോക് ബാങ്ക് പറയുന്നു.
ഇന്ത്യയില്‍ നിക്ഷേപ വളര്‍ച്ച ഉണ്ടാകുമെന്നും സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും ഉള്ള നിക്ഷേപം വര്‍ധിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023-24ല്‍ വന്‍തോതില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലും അടുത്ത വര്‍ഷങ്ങളില്‍ ഇതിന്റെ വളര്‍ച്ചയുടെ കരുത്ത് അല്പം മിതപ്പെടുമെന്നും എന്നാല്‍ അപ്പോഴും അത് ശരാശരി 6.7 ശതമാനത്തില്‍ തുടരുമെന്നും ലോകബാങ്ക് പറയുന്നു. കാര്ഷികോല്പാദനം മെച്ചപ്പെടുകയും പണപ്പെരുപ്പം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതോടെ സ്വകാര്യ ഉപഭോഗം വര്‍ധിക്കും. സെപ്തംബര്‍ 2023 മുതല്‍ ഇന്ത്യയിലെ നാണ്യപ്പെരുപ്പം റിസര്‍വ്വ് ബാങ്ക് നിശ്ചയിച്ച 2 മുതല്‍ 6 ശതമാനത്തിന്റെ ഇടയ്ക്ക് ഒതുങ്ങി നിന്നതായും ലോകബാങ്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: