ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ എന്നീ കമ്പനികള്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുകളുമായി വരുന്ന കാറുകളാണ് വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ ഹോണ്ട കമ്പനി ഇതുവരെ സിഎന്‍ജി പരിഹാരങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടില്ല.
ഇന്ത്യയില്‍ ഇന്ന് വില്‍പ്പനക്കെത്തുന്ന ഏറ്റവും മികച്ച സെഡാന് മോഡലുകളിലൊന്നാണ് ഹോണ്ട അമേസ്. അമേസ് സിഎന്‍ജിയില്‍ വന്നിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഹോണ്ടയുടെ ചില ഔദ്യോഗിക ഡീലര്‍മാര്‍ അമേസ് അടക്കമുള്ള മോഡലുകളില്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മാനുവല്‍ ഗിയര്‍ബോക്സുള്ള അമേസ് കാറുകളില്‍ മാത്രമാണ് ഇപ്പോള്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ സൗകര്യമുള്ളത്. ഓട്ടോമാറ്റിക് ഹോണ്ട അമേസ് മോഡലില്‍ ഈ സിഎന്‍ജി കിറ്റ് ശരിയാവില്ല.
ഇന്ധന വില വര്‍ധനവിന്റെ സാഹചര്യത്തില്‍ സിഎന്‍ജി പറ്റിയ ഓപ്ഷനായി കാണുന്നു. വിപണിയില്‍ നിന്നും കാര്‍ വാങ്ങിയവര്‍ക്ക് സിഎന്‍ജി കിറ്റ് ‘ഒഫീഷ്യലായി’ നല്‍കുകയാണ് ഇപ്പോള്‍ പല ഹോണ്ട ഡീലര്‍മാരും. ചില ഡീലര്‍മാര്‍ മാത്രമാണ് ഈ സൗകര്യം ചെയ്ത് കൊടുക്കുന്നത്. സിഎന്‍ജി ഫില്ലര്‍ ഫ്യുവല്‍ ഫില്ലറിന് താഴെ ആയതിനാല്‍ ഫാക്ടറി ഫിറ്റഡ് ആണെന്ന് തോന്നും. യുഎസ്ബി പോര്‍ട്ടുകള്‍ക്ക് അരികിലുള്ള സെന്റര്‍ കണ്‍സോളില്‍ സിഎന്‍ജി ലെവല്‍ ഇന്ഡിക്കേറ്ററിനൊപ്പം 60 ലിറ്റര്‍ സിഎന്‍ജി ടാങ്കും അമേസിന് ലഭിക്കുന്നു.
സിഎന്‍ജി സിലിണ്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബൂട്ട് സ്പേസ് ചെറുതായി കുറയുമെന്നത് മാത്രമാണ് ഒരു അസൗകര്യം. ഏതായാലും ഹോണ്ട ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഒന്നും നടത്തിയിട്ടില്ല. കാറുകളില്‍ സിഎന്‍ജി കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് 78000 രൂപയാണ് ഈടാക്കുന്നതെന്ന് അമേസ് സിഎന്‍ജിയുടെ വാക്ക് എറൗണ്ട് വീഡിയോ ചെയ്ത യൂട്യൂബറായ അനുഭവ് ചൗഹാന് പറയുന്നു. മാനുവല്‍ ഗിയര്‍ബോക്സുള്ള അമേസ് കാറുകളില്‍ മാത്രമാണ് ഇപ്പോള്‍ സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ സൗകര്യമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: