പത്തനംതിട്ട: രാജ്യത്തെ ഒരുകോടി വീടുകള്‍ക്ക് സൗരവൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ‘പിഎം സൂര്യഘര്‍ മൂഫ്ത് ബിജിലി യോജന’യ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതക്ക് പിന്നാലേ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പ് നല്കുന്ന പദ്ധതിയും ഏറെ ജനപ്രിയമാകുന്നു. പ്രധാന്‍മന്ത്രി കിസാന്‍ ഊര്‍ജ്ജ സുരക്ഷ ഏവം ഉദ്യാന്‍ മഹാ അഭിയാന് അഥവാ പിഎം കുസും യോജന എന്നതാണ് പദ്ധതിയുടെ പേര്.
കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ കര്‍ഷകര്‍ക്ക് നല്‍കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സോളാര്‍ പദ്ധതിക്ക് അപേക്ഷ നല്‍കിയത് പോലെ ദേശീയ പോര്‍ട്ടലില്‍ കര്‍ഷകര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം. മറ്റു കേന്ദ്ര പദ്ധതികളില്‍ എന്നപോലെ അനുവദിക്കുന്ന സബ്സിഡി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തും.
കഴിഞ്ഞ ബജറ്റില്‍ 34,422 കോടി രൂപയാണ് ഇതിനായി വക കൊള്ളിച്ചിരിക്കുന്നത്. 30% കേന്ദ്രസര്‍ക്കാര്‍ സബ്സിഡി അനുവദിക്കും. 30% സംസ്ഥാന സര്‍ക്കാരും സബ്ഡിയായി നല്‍കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. അതിനാല്‍ സോളാര്‍ പമ്പിന്റെ 40% തുക മാത്രം കര്‍ഷകര്‍ മുടക്കിയാല്‍ മതിയാകും.
കാര്‍ഷിക ജലസേചനം ഉറപ്പുവരുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ ഡീസല്‍ ഉപയോഗം ഗണ്യമായി കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 2019 മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: