തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം തീരുമാനിക്കുന്നത് സംബന്ധിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച തുടങ്ങി. കള്ള് ഷാപ്പ് ലൈസന്‍സികളുമായും ട്രേഡ് യൂണിയന് നേതാക്കളുമായും മന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തി.
ബാറുടമകളുമായും ഡിസ്റ്റിലറി ഉടമകളുമായും മന്ത്രി ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.അതേസമയം ബാര്‍ കോഴ വിവാദത്തില്‍ എക്സൈസ് മന്ത്രി എം ബി രാജേഷും ടൂറിസം മന്ത്രി മൊഹമ്മദ് റിയാസും രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഇന്ന് വിഷയം ഉന്നയിച്ചു. നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
ബാര്‍കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി എം ബി രാജേഷിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണന് നോട്ടീസ് അയച്ചു.വിവാദ ശബ്ദ സന്ദേശം പുറത്തുവന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അര്ജുന് രാധാകൃഷ്ണന് അംഗമാണെന്ന് കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ബാറുടകളുടെ സംഘടനയുമായി ഒരു ബന്ധമില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉള്ളത് തന്റെ നമ്പര്‍ അല്ലെന്നുമാണ് അര്ജുന് രാധാകൃഷ്ണന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: