ഓസോൺ പാളിക്ക് ഹാനികരമാകുന്ന വിധത്തിൽ അന്തരീക്ഷത്തിൽ നിന്നുള്ള വാതകങ്ങളെത്തുന്നതിൽ ഗണ്യമായ കുറവെന്ന് പഠനം. അന്തരീക്ഷത്തിലെ ദോഷകരമായ വാതകങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഓസോൺ പാളി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ആഗോള തലത്തിൽ തന്നെ വിജയമാണെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.
1987-ൽ ധാരണയായ മോൺട്രിയൽ പ്രോട്ടോക്കോളിൽ ഇത് സംബന്ധിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇതിൽ പ്രധാനമായും റഫ്രിജറേറ്റർ, എയർ കണ്ടീഷനിംഗ്, എയറോസോൾ സ്‌പ്രേകൾ എന്നിവയിൽ കാണപ്പെടുന്ന പദാർത്ഥങ്ങൾ ഓസോണിന് നാശകരമാകുന്ന തരത്തിലുള്ളവയാണ്. ഇവയെ വിവിധ ഘട്ടങ്ങളിലായി ഇല്ലാതാക്കാനാണ് ലക്ഷ്യം വയ്‌ക്കുന്നത്.
ഓസോൺ പാളിയ്‌ക്ക് വിള്ളലുകൾ സൃഷ്ടിക്കുന്ന വാതകങ്ങളായ ഹൈഡ്രോക്ലോറോഫ്‌ളൂറോ കാർബണുകളുടെ അന്തരീക്ഷ അളവ് 2021-ൽ ഉയർന്നതായി 2021-ലെ പഠനത്തിൽ കണ്ടെത്തിയിരുന്നു.എന്നാൽ അഞ്ച് വർഷങ്ങൾക്ക് ശേഷം വലിയ മാറ്റമാണ് ഇതിനുണ്ടായിരിക്കുന്നത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളിൽ നിന്നും എത്തുന്ന ദോഷകരമായ തലങ്ങളിൽ നിന്ന് ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കുന്ന കവചമാണ് ഓസോൺ പാളി. 2040-ഓടെ പദ്ധതി പൂർണ വിജയത്തിലെത്തുമെന്നാണ് വിലയിരുത്തൽ.
നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, അഡ്വാൻസ്ഡ് ഗ്ലോബൽ അറ്റ്മോസ്‌ഫെറിക് ഗെയ്സ് എക്സ്പെരിമെന്റ്, യുഎസ് നാഷണൽ അറ്റ്മോസ്‌ഫെറിക് ആൻഡ് ഓഷ്യാനിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈ മലിനീകരണത്തിന്റെ അളവ് പരിശോധിച്ചു. മോൺട്രിയൽ പ്രോട്ടോക്കോളിന്റെ ഫലപ്രാപ്തിയും കർശനമായ ദേശീയ നിയന്ത്രണങ്ങളും ഈ മലിനീകരണ വസ്തുക്കളുടെ വരാനിരിക്കുന്ന നിരോധനം പ്രതീക്ഷിച്ച് വ്യവസായത്തിന്റെ മാറ്റവുമാണ് എച്ച്സിഎഫ്സികളുടെ കുത്തനെ ഇടിവിന് കാരണമെന്ന് വെസ്റ്റേൺ വ്യക്തിമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: