India

മോഹന്‍ ചരണ്‍ മാജി ഒഡീഷ മുഖ്യമന്ത്രി

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് മോഹന്‍ ചരണ്‍ മാജി

Published by

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി സ്ഥാനമേല്‍ക്കും. ഭുവനേശ്വറില്‍ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനമായത്.

നിരീക്ഷകനായി എത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്.ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് മോഹന്‍ ചരണ്‍ മാജി .

കെനോഞ്ചാര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് .നാല് തവണ എംപിയായിരുന്നു മോഹന്‍ ചരണ്‍ മാജി. കനക് വര്‍ധന്‍ സിംഗ് ഡിയോ, പ്രവദി പരിദ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.147 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 74 സീറ്റാണുളളത്.24 വര്‍ഷം നീണ്ട നവീന്‍ പട്‌നായിക്കിന്റെ ഭരണത്തിനാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ അവസാനമായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by