കാലിഫോർണിയ: തന്റെ കമ്പനികളില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോഗം നിരോധിക്കുമെന്ന് ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക്. ഐഫോൺ നിർമ്മാതാവ് ടിം കുക്ക് ഓപ്പൺ എഐയുമായുള്ള (Open AI) പങ്കാളിത്തം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് പിന്നാലെയാണ് മസ്‌കിന്റെ പ്രതികരണം.
ആപ്പിളും ഓപ്പണ്‍ എഐയും ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇത് അംഗീകരിക്കാനാവാത്ത സുരക്ഷ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
ആപ്പിള്‍ ഇന്‍റലിജൻസിലൂടെ എഐയിലെ പുതിയ അധ്യായം ഇവിടെ ഞങ്ങള്‍ തുടങ്ങുന്നുവെന്നായിരുന്നു ടിം കുക്ക് പറഞ്ഞത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പോസ്റ്റിനായിരുന്നു മസ്‌കിന്റെ പ്രതികരണം.
‘ആപ്പിളിന് സ്വന്തമായി എഐ നിര്‍മിക്കാൻ വേണ്ടത്ര ബുദ്ധിയില്ലെന്നത് തികച്ചും അസംബന്ധമായ കാര്യമാണ്. എങ്കില്‍പ്പോലും ഓപ്പണ്‍ എഐ ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കേണ്ട പ്രാപ്‌തി അവര്‍ക്കുണ്ട്. ഓപ്പൺ എഐക്ക് വിവരങ്ങള്‍ കൈമാറിക്കഴിഞ്ഞാല്‍ പിന്നെ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുക എന്നതിനെ കുറിച്ച് ആപ്പിളിന് യാതൊരു ധാരണയുമില്ല.
ഓഎസ് (OS) തലത്തില്‍ ഓപ്പൺഎഐയെ സംയോജിപ്പിക്കുകയാണെങ്കില്‍ എന്റെ കമ്പനികളില്‍ നിന്നും ഉറപ്പായും ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കപ്പെടും. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരുടെ ആപ്പിള്‍ ഉപകരണങ്ങള്‍ പുറത്തായിരിക്കും സൂക്ഷിക്കുന്നത്. നിലവില്‍ അവരുടെ ഈ നീക്കം അസ്വീകാര്യമായ ഒരു സുരക്ഷ ലംഘനമാണ്’- എക്‌സില്‍ വിവിധ പോസ്റ്റുകളിലൂടെ മസ്‌ക് അഭിപ്രായപ്പെട്ടു.
നിരവധി എഐ ഫീച്ചറുകളും ചാറ്റ് ജിപിടി (ChatGPT) നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുമായുള്ള (Open AI) പങ്കാളിത്തത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ പ്രഖ്യാപനം നടത്തിയത്. വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലായിരുന്നു ആപ്പിളിന്റെ പ്രഖ്യാപനം. ആപ്പിളിന്റെ ഡിജിറ്റൽ അസിസ്റ്റൻ്റ് സിരിയുമായി ഓപ്പൺഎഐ സംയോജിപ്പിക്കുമെന്ന് ക്രെയ്‌ഗ് ഫെഡറിഗി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: