കോട്ടയം: ലഭിച്ചതു സഹമന്ത്രി സ്ഥാനമാണെങ്കിലും സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനുമായി ഫലത്തില്‍ 9 വകുപ്പുകളില്‍ നേരിട്ട് ഇടപെടലുകള്‍ നടത്താനുള്ള അവസരം ലഭിക്കും. സുരേഷ് ഗോപിക്ക് ക്യാബിനറ്റ് മന്ത്രിയായ ഹര്‍ദീപ്‌സിങ് പുരിയുടെ കീഴില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലും ഗജേന്ദ്ര സിംഗ് ഷെഖാവത്തിനു കീഴില്‍ ടൂറിസം വകുപ്പിലും സഹമന്ത്രി സ്ഥാനമാണുള്ളത്.
ഷെഖാവത്ത് സാംസ്‌കാരികകാര്യ കാബിനറ്റ് മന്ത്രി കൂടി ആയതിനാല്‍ സാംസ്‌കാരിക കാര്യങ്ങളിലും സുരേഷ് ഗോപിക്ക് ഇടപെടല്‍ നടത്താനാകും. ജോര്‍ജ് കൂര്യനാകട്ടെ കിരണ്‍ റിജ്ജുവിന്റെ കീഴില്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ ചുമതലയും രാജീവ് രഞ്ജന്‍ സിംഗിന് കീഴില്‍ ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയങ്ങളുടെ ചുമതലയുമാണുള്ളത്. റിജ്ജു പാര്‍ലമെന്ററി കാര്യ മന്ത്രി കൂടി ആയതിനാല്‍ ആ വകുപ്പിലും, രാജീവ് രാജന്‍ സിംഗ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായതിനാല്‍ ആ വകുപ്പിലും സ്വാധീനം ചെലുത്താന്‍ ജോര്‍ജു കുര്യനും കഴിയും.
ഫലത്തില്‍ ടൂറിസം, സാംസ്‌കാരികം, ന്യൂനപക്ഷകാര്യം, പാര്‍ലമെന്ററി കാര്യം, പെട്രോളിയം, പ്രകൃതിവാതകം, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നേരിട്ടുള്ള ഇടപെടലുകള്‍ കേരളത്തിലുള്ള രണ്ട് മന്ത്രിമാര്‍ക്കും സാധ്യമാകുമെ ന്നതാണ് പ്രധാനപ്പെട്ട കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: