India

പ്രജ്വല്‍ രേവണ്ണയെ കോടതി 24വരെ റിമാന്‍ഡ് ചെയ്തു

പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കാതിരുന്നതിനാലാണ് പ്രജ്വല്‍ രേവണ്ണയെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.

Published by

ബംഗളൂരു: പീഡനക്കേസില്‍ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയെ കോടതി ഈ മാസം 24വരെ റിമാന്‍ഡ് ചെയ്തു.

പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കാതിരുന്നതിനാലാണ് പ്രജ്വല്‍ രേവണ്ണയെ കോടതി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ആരോപണങ്ങളുടെ ഗൗരവവും എസ്‌ഐടി സമര്‍പ്പിച്ച തെളിവുകളും കോടതി കണക്കിലെടുത്തു.തുടര്‍ന്നാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.

പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ജര്‍മനിയിലേക്ക് കടന്ന പ്രജ്വല്‍ നയതന്ത്ര പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കുമെന്നായപ്പോഴാണ് മടങ്ങിയെത്തിയത്. കഴിഞ്ഞ മാസം 31 ന് ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by