ന്യൂദൽഹി: മന്ത്രിസഭയിൽ നിന്നും രാജിവയ്‌ക്കുമെന്നുള്ള ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമകൾ പൂർത്തീകരിക്കാനുള്ള ചില ധാരണകൾ നടപ്പാക്കേണ്ടതുണ്ട്. മന്ത്രിസഭയിൽ നിന്നും രാജിവയ്‌ക്കുന്ന കാര്യം അജണ്ടയിലേയില്ലെന്ന് സുരേഷ് ഗോപി ഒരു വാർത്താചാനലിലൂടെ വ്യക്തമാക്കി.
സിനിമ തന്റെ പാഷനാണെന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകള്‍ ചെയ്തുതീര്‍ക്കാനുള്ള പദ്ധതികള്‍ തന്റെ കൈവശമുണ്ട്. അവ തീര്‍ക്കുന്നത് സംബന്ധിച്ച് ചില ധാരണകള്‍ ഉണ്ടാക്കേണ്ടതുണ്ട് എന്നതല്ലാതെ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി മന്ത്രിപദത്തില്‍നിന്ന് മാറാന്‍ സുരേഷ് ഗോപി നീക്കംനടത്തുന്നതായി ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ് സുരേഷ് ഗോപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക