ഇന്ത്യ കണ്ട കരുത്തുറ്റ വനിതകളില്‍ ഒരാളാണ് നിര്‍മല സീതാരാമന്. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രചോദനവും. ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയും പ്രതിരോധ മന്ത്രിയുമാണ് നിര്‍മ്മല.
മധുര സ്വദേശിയും സാമ്പത്തിക ശാസ്്ത്രത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലുമുള്ള നിര്‍മ്മലാ സീതാരാമന് മോദിയുടെ മൂന്നു മന്ത്രി സഭയിലും കാബിനറ്റ് റാങ്ക് ലഭിച്ചു. ആദ്യമന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു. ഇന്ദിരക്കുശേഷം ഇന്ത്യ കണ്ട രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രി. രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രാലയത്തിന്റെയും കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെയും ചുമതല വഹിച്ചു. അങ്ങിനെ രാജ്യത്തെ ആദ്യത്തെ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയുമായി.
സജീവ രാഷ്ട്രീയത്തിലെത്തും മുന്‍പ് കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന്, ഭര്‍ത്താവിനൊപ്പം ലണ്ടനിലേക്ക് താമസം മാറുകയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ ചേരുകയും ചെയ്തു. 1990-കളിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിദ്യാഭ്യാസ പ്രവര്‍ത്തകയായി പേരെടുത്തു. ഹൈദരാബാദില്‍ പ്രണവ സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു.
വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ദേശീയ വനിതാ കമ്മിഷനില്‍ അംഗമായി. 2008ല്‍ ബിജെപിയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം പാര്‍ട്ടിയുടെ വക്താവായി. 2014ല്‍ ബിജെപി സ്ഥാനാര്‍ഥിയായി രാജ്യസഭയിലെത്തി. തുടര്‍ന്ന് ഒന്നും രണ്ടും മോദി മന്ത്രിസഭകളില്‍ അംഗം. നിലവില്‍ രാജ്യസഭാംഗമായ സീതാരാമന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
ജെഎന്‍യുവില്‍ പഠിക്കുമ്പോഴാണ് നിര്‍മ്മല സീതാരാമന് പരകല പ്രഭാകറിനെ പരിചയപ്പെടുന്നത്. വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങള്‍ ആയിരുന്നിട്ടും 1986-ല്‍ ഇരുവരും വിവാഹിതരായി. മകള്‍: പരകാല വങ്മയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: